Monday, May 9, 2011

ധ്യാനം..ജോണി വർക്കിയുടെ കൂടെ..

+2 കഴിഞ്ഞപ്പോൾ ആണ് അമ്മച്ചിയ്ക്ക് ഭയങ്കര നിർബന്ധംമോൻ പോയി ഒരു ധ്യാനം കൂടണംസ്ഥലവും നിശ്ചയിച്ചു..വീടിനു അടുത്തുള്ള ഒരു ധ്യാന കേന്ദ്രംഇപ്പോൾ ഒരുപാട് വിവാദങ്ങളിൽ പെട്ട ഒരു ധ്യാന കേന്ദ്രം.. പഠനം കഴിഞ്ഞ് എന്തു ചെയ്യണം എന്നും ഇനി ഏതു വഴി തിരഞ്ഞെടുക്കണം എന്നും ചോദിക്കാനായിരുന്നു ആ ധ്യാന കേന്ദ്രം..ഈ ധ്യാനത്തിനു നീ പോയില്ലേൽ നന്നാവില്ല എന്ന് അമ്മയുടെ ശാപ വചനം! ഇതിനു മുൻപ് പി.എസ്.സി പരീക്ഷയ്ക്ക് പോയില്ലേൽ നീ നന്നാവില്ല എന്ന് ഒരിക്കൽ അപ്പച്ചൻ ശപിച്ചത് ഓർമ്മവന്നു..അന്ന് അപ്പച്ചനെ ബോധിപ്പിക്കാൻ പോയി..ഇത്തവണ അമ്മച്ചിയെ ബോധിപ്പിക്കാം എന്ന് കരുതി.  നിനച്ചിരിക്കാതെ തന്നെ ആ സമയം യുവജനങ്ങളുടെ ഒരു ധ്യാനം അടുത്ത അഴ്ച തുടങ്ങും എന്നു അറിയിപ്പ് കിട്ടി..പള്ളിയിൽ നിന്നും ഒരുപാട് പേർ ഉണ്ടായിരുന്നുധ്യാന കേന്ദ്രത്തിൽ എത്തിഅവിടെ എത്തിയപ്പോൾ ആണ് എന്റെ കൂടെ പത്ത് വരെ പഠിച്ച റോൺസൻ എന്ന കൂട്ടുകാരനെ കിട്ടിയത്..ശാപങ്ങൾ ഏൽക്കാതിരിക്കാൻ വേണ്ടി വന്നതായിരുന്നു അവനും..പിന്നെ ഞാനും അവനും കൂടി ധ്യാനം കൂടാൻ തുടങ്ങി..പെൺകുട്ടികൾ ധാരാളം ഉള്ളതിനാൽ ധ്യാനം വളരെ രസകരമയി തോന്നി..സംഭവം ഒരു ആഴ്ച നീണ്ട് നിൽക്കുന്ന ധ്യാനപരിപാടി ആണ്. ഒന്നാം ദിനം അധികം പ്രാർത്ഥനകൾ ഒന്നും ഉണ്ടായില്ല..പെട്ടന്ന് തന്നെ രാത്രി വന്നണഞ്ഞു..
രാത്രി കിടന്നുറങ്ങാൻ രണ്ട് നിലയുള്ള ഒരു വീടായിരുന്നു സേറി വീട് അല്ലാ ഒരു കട്ടിലായിരുന്നു.. ഞാൻ അടിയിൽ കിടന്നു..റോൺസൻ എന്റെ തൊട്ടടുത്തുള്ള കട്ടിലിൽ തന്നെഅവനും മുകളിൽ കയറാൻ നിന്നില്ലഅടിയിൽ തന്നെ..ഞങ്ങൾ മുഖത്തോട് മുഖം നോക്കി പഴയ കാര്യങ്ങൾ അയവിറക്കുകയായിരുന്നുഒരുപാട് വിശേഷങ്ങൾ ഞങ്ങൾ പങ്ക് വച്ചുഉറങ്ങാൻ കഴിഞ്ഞില്ല..ഏകദേശം പതിനൊന്ന് മണി ആയിക്കാണും അപ്പോഴാണ് മുകളിലെ തട്ടിൽ നിന്നും അടക്കിപ്പിടിച്ച കുശുകുശുപ്പ് കേൾക്കുന്നത്..ഞങ്ങൾ അത് ശ്രദ്ധിക്കാൻ തുടങ്ങി..അശ്ലീല വർത്തമാനമാണ്..കേൾക്കാൻ ആഗ്രഹം തോന്നി..ധ്യാന കേന്ദ്രമാണെന്ന കര്യം ഞങ്ങൾ ഓർമ്മിച്ചില്ലപതുക്കെ പതുക്കെ സിഗററ്റിന്റെ മണം വന്നു..മുകളിൽ ഉള്ളവർ ധ്യാനം നന്നായി ആസ്വദിക്കാൻ വേണ്ടി വന്നവർ തന്നെയാണ്..ഞങ്ങൾ അവരുറ്റെ സംഭാഷണം ശ്രദ്ധിച്ചു..
‘ടാആ ചെക്കൻ എങ്ങട്ടാ പോയ്ക്കണേകൊറെ നേരായ് ല്ലോ?’
അവർ ഏതു ചെക്കന്റെ കാര്യമായിരിക്കും പറയുന്നത്.ഞങ്ങൾക്ക് സംശയമായി..അധികം വൈകിയില്ല ആ ചെക്കൻ എത്തി..ഇരുട്ടായതിനാൽ മുഖം വ്യക്തമല്ലപക്ഷെ അവന്റെ കൈയ്യിൽ ഒരു പേപ്പർ കൊണ്ട് പൊതിഞ്ഞ പൊതി ഉണ്ടായിരുന്നു.. അവൻ ആ പൊതി ശബ്ദമുണ്ടാക്കാതെ അഴിച്ചു..ഇരുട്ടിലും ഞാൻ തിരിച്ചറിയും അതെന്താണെന്ന്..അതെ അതു തന്നെ ജോണിചേട്ടൻ! അത് അവന്റെ പേരല്ല..അവന്റെ കൈയ്യിൽ ഇരിക്കുന്ന കുപ്പിയുടെ പേരാണ് ജോണി..അതെ നമ്മുടെ ജോണിവാക്കർ മദ്യംക്രിസ്ത്യാനി തന്നെ! ഇനി സമയം കളയാൻ ഇല്ല..ഇവർക്ക് ഒരു കമ്പനി കൊടുക്കണ്ടേ..?ഞങ്ങൾ സാവധാനം എഴുന്നേറ്റു..ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് എഴുന്നേറ്റതു കണ്ടപ്പോൾ അവന്മാർ ഒന്ന് പരിഭ്രമിച്ചത് പോലെ തോന്നി..പരിഭ്രമം പുറത്ത് കാട്ടാതെ അവർ ചോദിച്ചു
‘വാ കൂടുന്നോ? ഒരെണ്ണം വിട്ടിട്ട് കിടക്കാം..’
വിനയത്തോട് കൂടി റോൺസൻ പറഞ്ഞു..
‘വേണ്ട ചേട്ടാ..ഞങ്ങൾ കഴിക്കില്ല; അവനെ കൊല്ലാൻ തോന്നി..പിന്നെ അവന്മാർ കൂടുതൽ ചോദിക്കൻ നിന്നില്ലഅവർ മൂന്ന് പേർക്ക് ഒരു ഫുൾ കുപ്പി പോരാണ്ട് വന്നാലോ?പിന്നെ അവരുടെ അടുത്ത് സംസാരിക്കാൻ ഇരുന്നു കൊടുത്തു..എല്ലാരെയും പരിചയപ്പെട്ടു..കുപ്പി കൊണ്ട് വന്ന ആളോട് ഞാൻ ചോദിച്ചു
‘എന്താ പേര്?’
“ജോണി വർക്കി..”
“അയ്യോ അതല്ലചേട്ടന്റെ പേരാ ചോദിച്ചേ..” അവന്റെ നാവു കുഴഞ്ഞ കരണം ഞാൻ കേട്ടത് ജോണി വാക്കർ എന്നായിരുന്നു.
‘അയ്യോ ഞാൻ എന്റെ പേരാ പറഞ്ഞെ..ജോണിജോണി വർഗ്ഗീസ്’ ഞാൻ ഞെട്ടി
“ആണോ?നല്ല പേര് ..നല്ല ചേർച്ച..അതായിരിക്കും ജോണിക്ക് ജോണി വാക്കറിനോട് ഇത്ര സ്നേഹം അല്ലേ?” അവൻ ഒച്ചയുണ്ടാക്കാതെ ചിരിച്ചുഎന്നാൽ ശരി ജോണി ചേട്ടാ..നാളെ കാണാം..
‘ദേ ഈ കാര്യം വേറെ ആരും അറിയണ്ടാട്ടോ’ അതിൽ ഭീഷണി ഇല്ലാത്തതിനാൽ സംഭവം രഹസ്യമാക്കി വയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
പിറ്റേ പ്രഭാതം..ചായ കുടി കഴിഞ്ഞ് ഞങ്ങൾ ധ്യാന കേന്ദ്രത്തിലേയ്ക്ക് കയറിഅവിടെ പ്രാർത്ഥന തുടങ്ങിയിട്ടുണ്ട്..ഏതോ ഒരു അച്ചൻ വന്ന് എന്തോ പറഞ്ഞ് പോയി..പിന്നലെ ധ്യാനം നിയന്ത്രിക്കാൻ മൂന്ന് ആളുകൾ സ്റ്റേജിൽ കയറി..അതാ..അതാ അതിൽ നമ്മുടെ ജോണി ചേട്ടൻ.!!!ഇന്നലെ ജോണി വാക്കർ ആയ ജോണി വർഗ്ഗീസ്ഞാനും  റോൺസനും വായയും പോളിച്ച് പരസ്പരം നോക്കി..അവന്മാർ സ്റ്റേജിൽ നിന്നും കത്തിക്കയറുകയാണ്അവൻ അതാ അവിടെ നിന്നും പ്രസംഗിക്കുന്നു
“സ്തുതിക്കുവിൻപ്രാർത്ഥിക്കുവിൻകൈയ്യുയർത്തി സ്തുതിക്കുവിൻ” ഒരാളും ഒന്നും മിണ്ടുന്നില്ലജോണി ചേട്ടൻ മൈക്കിൽ കൂടി വീണ്ടും
“നിങ്ങൾ എന്നെയല്ലാകർത്താവായ യേശുക്രിസ്തുവിനെയാണ് സ്തുതിക്കുന്നത്”
അമ്പട പുളുസോ.സ്തുതിക്കാൻ പറ്റിയ ഒരു ചളുക്ക് എന്ന് ഞാൻ മനസ്സിൽ കരുതി..കൂടെ ഉണ്ടായിരുന്നവർ സ്തുതിക്കാൻ തുടങ്ങി..രാത്രിയിൽ ജോണി വർക്കി ജോണി വാ‍ക്കർ ആവുകയും ചെയ്യുംഅങ്ങിനെ ഒരാഴ്ച കടന്ന് പോയി..
ധ്യാനം ഒക്കെ കഴിഞ്ഞ് വീട്ടിൽ ചെന്നു..അമ്മ ചോദിച്ചു
‘എങ്ങിനെയുണ്ടായിരുന്നു ധ്യാനം? നല്ല ഒരു തീരുമാനം എടുക്കാൻ പറ്റിയില്ലേ?” ഞാൻ പറഞ്ഞു.
‘ഉവ്വ ഒരു തീരുമാനം എടുക്കാൻ പറ്റി..ഇനി മുതൽ ഞാൻ ധ്യാനത്തിനു പോകില്ല എന്ന തീരുമാനം’ അമ്മ എന്താ കാരണം എന്ന് ചോദിച്ചുകഥ കേട്ടപ്പോൾ അമ്മയ്ക്ക് എന്നെ സംശയം
“സത്യം പറ.. അന്ന് നീയും അവരുടെ കൂടെയിരുന്നു കഴിച്ചില്ലെ?” ധ്യാനം കഴിഞ്ഞ് വന്ന കാരണം ഞാൻ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ പോയില്ല

6 comments:

  1. ഒരു ഓർമ്മ...വിവാദം ആക്കല്ലേ.....

    ReplyDelete
  2. പ്രീ മാര്യേജ് കോഴ്സിന് വന്നവരെ ധ്യാനകേന്ദ്രത്തിന്റെ പറമ്പില്‍ പാര്‍ക്ക് ചെയ്ത കാറില്‍നിന്ന് വശപ്പിശക് സാഹചര്യത്തില്‍ പിടിച്ച നാടാണ് തൂവലേ... നമ്മുടേത്

    ReplyDelete
  3. അപ്പോള്‍ റോണ്‍സനുമായി കിടക്ക പങ്കു വെച്ചില്ല അല്ലെ....തറയാ പങ്കു വെച്ചേ!!

    കുറച്ചു അക്ഷരത്തെറ്റുകള്‍ ഉണ്ട്..അത് തിരുത്തണേ...
    പിന്നെ സാങ്കേതികമായ ഒരു പ്രശ്നം...ചെക്കനെ എവിടെയെങ്കിലും പോയി മദ്യം വാങ്ങാനാണ് പറഞ്ഞയച്ചിരിക്കുന്നത് എന്നാണു കഥയിലൂടെ മനസ്സിലായത്‌...ആ അവസ്ഥയില്‍ ജോണി വാക്കര്‍ എന്നാ വിദേശ മദ്യം എങ്ങനെ അവന്റെ കയ്യിലെത്തി...ഇനി എവിടുന്നെങ്കിലും കിട്ടണമെങ്കില്‍ തന്നെ നല്ല വില കൊടുക്കേണ്ടി വരികയും ചെയ്യും...ജോണി വര്‍ഗീസ്‌ എന്നാ പേരുമായി ലിങ്ക് ചെയ്യാനാണ് ആ പേരിലുള്ള മദ്യം അവതരിപ്പിച്ചതെന്ന് തോന്നുന്നു...
    ഈ കഥാ സാഹചര്യത്തിന് വല്ല ബിജോയ്സ്, ഹണിബീ, ഓള്‍ഡ്‌ മങ്ക് തുടങ്ങിയവയെ ചേരൂ :-)

    ReplyDelete
  4. തോമാ..വന്നതിനു നന്ദി....എന്റെ കണ്മുന്നിൽ നടന്ന കാര്യം എഴുതണമെന്ന് തോന്നി...ശരിയാണ് വശപിശകുകളുടെ നാടാണ് നമ്മുടെ
    ചാണ്ടിച്ചാ...തറകൾ തറയെങ്കിലും പങ്കു വക്കട്ടെ..അക്ഷരതെറ്റുകൾ തിരുത്തുന്നതായിരിക്കും..ചൂണ്ടിക്കാണിച്ചതിനു നന്ദി..പിന്നെ ജോണി വർക്കി എന്ന പേര് ലിങ്ക് ചെയ്യാൻ വേണ്ടി തന്നെ എഴുതിയതാണ്...ഇങ്ങനെ ഒരു സംഭവം ഓർത്തില്ല...പോട്ടെ..അടുത്ത തവണ ശരിയാക്കാം

    ReplyDelete
  5. കശ്മലന്മാര്‍.........പട്ടച്ചാരായം കൊണ്ട് ചെന്ന് ധ്യാനകേന്ദ്രം നാറ്റിച്ചു............

    ReplyDelete
  6. കൊള്ളാലോ ധ്യാനം.....സസ്നേഹം

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...