Monday, July 2, 2012

മുന്നൊരുക്കം

ന്ന് കാലത്താണ് അമ്മ മരിച്ചത്. പെട്ടന്നുള്ള മരണമായിരുന്നു. അതിനാൽ അമ്മയെ കുറിച്ചുള്ള പോസ്റ്റുകൾ തപ്പിപിടിക്കാൻ സമയം കിട്ടിയില്ല. തന്റെ മനസ്സിൽ തോന്നിയ ചില ഡയലോഗുകൾ എഴുതി :( ചിഹ്നവും ഇട്ടു. ആരൊക്കെ കമന്റുകൾ എഴുതി എന്നറിയാതെ ഒരു സമാധാനവും ഇല്ലായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയപ്പോൾ വെറും പത്ത് കമന്റുകൾ മാത്രം! താൻ എഴുതിയ ഡയലോഗുകൾക്ക് മറ്റുള്ളവരെ സ്പർശിക്കാനുള്ള കഴിവ് കുറവാണെന്ന് തോന്നിയ അയാൾ കാൻസർ ബാധിച്ച് കിടക്കുന്ന പിതാവിനു വേണ്ടി നേരത്തെ കൂട്ടി തന്നെ മനസ്സലിയിക്കുന്ന വാചകങ്ങൾ തയ്യാറാക്കി, :-( ചിഹ്നവും ഇട്ടു.

14 comments:

  1. പൊതുവെ ഇതുതന്നെയല്ലെ ഇന്ന് ഈ ബൂലോകത്തിൽ നടക്കുനത്

    ReplyDelete
  2. അപ്പന് മരണവേദന......... മകന് ബ്ലോഗെഴുത്ത്
    .............. ചിഹ്നം ഇടാന്‍ മറന്നു
    :-( :-( :-( :-( :-( :-( :-( :-( :-(

    ReplyDelete
  3. ഞാനും ഇടട്ടെ തൂവല്‍ പോലെ ഒരു ചിഹ്നം..:):):)

    ReplyDelete
  4. കൊള്ളാം..ഈ ചിന്ത ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്..ഫേസ് ബുക്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ താമസിയാതെ ചിലരില്‍ നിന്നൊക്കെ നമ്മള്‍ ഈ അടുത്ത തന്നെ വായിച്ചറിയും എന്നാണു തോന്നുന്നത്.മലയാളിയുടെ പ്രതികരണങ്ങളും വികാര പ്രകടനങ്ങളും ഫേസ് ബുക്കിലും ബ്ലോഗിലും ഒക്കെ നാല് വരി കുത്തി കുറിച്ചു കൊണ്ട് ഈ പറഞ്ഞ പോലെ അഞ്ചെട്ടു ചിഹ്നങ്ങളും കാണിച്ചാല്‍ തീരുന്ന ഒന്നായി മാറി കൊണ്ടിരിക്കുന്നു എന്നത് അപലപനീയമായ ഒരു കാര്യം തന്നെ.

    ഈ ചിന്ത പങ്കു വച്ചതിനു അഭിനന്ദനങ്ങള്‍.. ....,..ആശംസകള്‍...

    ReplyDelete
  5. എല്ലാവര്ക്കും നന്ദി....ഞാന്‍ ഇത് കേട്ട ഒരു കഥ ആണ്..പ്രിയപ്പെട്ട ഒരാള്‍ പറഞ്ഞ ഒരു സംഭവം...അമ്മ മരിച്ച അന്ന് തന്നെ അവന്‍ കുറെ പോസ്റ്റുകള്‍ ഇട്ടു..എന്തിന് വേണ്ടിയാണെന്ന് മാത്രം മനസ്സിലാകുന്നില്ല....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ചുരുങ്ങിയ വരികളില്‍...
    ഇന്നിന്‍റെ ഒരു സത്യം...

    ReplyDelete
  8. ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...