“ അനുരാഗ വിലോചനനായി..അതിലേറെ മോഹിതനായി…..” റോസമ്മയുടെ ഫോണിൽ ഗൾഫിൽ നിന്നുമുള്ള
ഭർത്താവിന്റെ കോൾ മുഴങ്ങി. എന്തോ അതാവശ്യ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി. റോസമ്മ
വേഗം തന്നെ കിടക്കയിൽ നിന്നും ചാടി എണീറ്റു വേഗം തന്നെ കോൾ അറ്റൻഡ് ചെയ്തു.
“ചേട്ടായീ...” റോസമ്മ ആർദ്രമായി
വിളിച്ചു.
‘ഇന്ന് എന്താ സംഭവിച്ചത്?’ ചേട്ടായീയുടെ
സ്വരത്തിൽ കുറച്ച് പരവേശം ഉണ്ടായിരുന്നു. റോസമ്മ സമാധാനിപ്പിച്ച് പറഞ്ഞു.
‘പേടിക്കണ്ട
ചേട്ടായീ..അവരുടെ കല്ല്യാണം വളരെ മംഗളമായി തന്നെ നടന്നു. നമ്മൾ പേടിച്ച പോലെ ഒന്നും
തന്നെ സംഭവിച്ചില്ല.’ ചേട്ടായിയുടെ മനസ്സിനു അപ്പോളും സമാധാനം കിട്ടിയിരുന്നില്ല.
‘എന്നാലും റോസമ്മേ….നമ്മുടെ രുദ്രനെയും ശാലിനിയെയും
ആ ദുഷ്ടന്മാർ ജീവിക്കാൻ സമ്മതിക്കില്ലല്ലോ?’ ചേട്ടായീ ചെറുതായി വികാരാധീനനായി.
“പേടിക്കണ്ട
ചേട്ടാ…എല്ലാം നേരെയാവും.
നമ്മുടെ രുദ്രാണ്ണനു ഒന്നും പറ്റില്ല” റോസമ്മ സമാധാനിപ്പിച്ചു.
“ഗൾഫിൽ ‘കുങ്കുമപ്പൂവ്’
നാട്ടിൽ കാണിച്ചതിനു ഒരു ദിവസം ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യൂ..അതുകൊണ്ടാട്ടോ…അപ്പോൾ വേറെ വിശേഷമൊന്നും ഇല്ലല്ലോ..ഞാൻ
നാളെ ഈ നേരത്ത് വിളിക്കാം.” ചേട്ടായീ ഫോൺ വച്ചു.
റോസമ്മ എന്തോ
പറയാനായി നാവ് വളച്ചതും ഫോൺ കട്ടായി..മൊബൈൽ അവിടെ വച്ച് അവൾ തന്റെ ബെഡിൽ കിടക്കുന്ന
അപ്പുറത്തെ വീട്ടിലെ കുര്യന്റെ മേലേയ്ക്ക് ചാടി. അവളുടെ മേലാകെ കുങ്കുമപ്പൂവിന്റെ മണമായിരുന്നു..