നമസ്കാരം കൂട്ടുകാരെ, എന്റെ പേര് തൂവൽ തെന്നൽ.ഇന്നെനിക്ക് ഏറ്റവും വലിയ സന്തോഷമുള്ള ദിവസമാണ്! എന്താണെന്നറിയോ? ഇന്നെന്റെ ഒന്നാം ജന്മദിനമാണ്.
ഒരു വർഷം മുൻപ് ഏകദേശം ഇതേ സമയം തന്നെയായിരുന്നു എന്റെ ജനനം.ആയില്യം നാളാണെന്നാണ് എന്റെ ഓർമ്മ.സുഖപ്രസവമായിരുന്നു. എനിക്കറിയാം, എന്റെ പെറ്റമ്മ ഗൂഗിൾ അമ്മച്ചിയേക്കാളും ടെൻഷനും വേദനയും അനുഭവിച്ചത് എന്റെ അപ്പച്ചൻ തൂവലാനാണ്.
സിസ്സേറിയൻ തന്നെയായിരിക്കും എന്നാണ് അപ്പൻ കരുതിയത്. പക്ഷെ എല്ലാം സുഖമമായി തന്നെ നടന്നു.അന്തോണീസ് പുണ്യവാളാ നന്ദി! അപ്പച്ചൻ എന്റെ ഡയറക്ടർ ആകുന്നതിന് മുൻപ് ഒരുപാട് കുട്ടികളുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.തെറ്റിദ്ധരിക്കല്ലേ..ഞാൻ ഉദ്ദേശിച്ചത് മുരളി,സുനിൽ ക്രഷണൻ തുടങ്ങിയവരുടെ അസിസ്റ്റന്റായി കുറെ കാലം നടന്നിരുന്നു എന്നാണ്. അന്നൊന്നും എന്നെ ഈ ലോകത്തിലേയ്ക്ക് പറിച്ച് നടാൻ അദ്ദേഹത്തിന് ധൈര്യമില്ലായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അതല്ലെങ്കിൽ 5-6 മാസം അസിസ്റ്റന്റായി നടക്കോ!?
കേരള കൌമുദിയിൽ വന്ന ഒരു വാർത്തയിലൂടെയാണ് അപ്പച്ചൻ സുനിലിന്റെ കുട്ടിയുടെ പക്കലെത്തിയത്. അത് യേശുദാസിന്റെ ഒരു വാർത്തയായിരുന്നു. റിയാലിറ്റി ഷോ എന്ന മാനം കെട്ട പരിപാടിയെകുറിച്ച് അദ്ദേഹം പറഞ്ഞ ചില വാചകങ്ങൾ!അന്ന് അപ്പച്ചൻ ബ്ലോഗിനോട് ഒരുപാട് താത്പര്യം തോന്നി.അങ്ങിനെ കറങ്ങി തിരിഞ്ഞ് മുരളി,അരുൺ കായംകുളം തുടങ്ങിയവരുടെ കുട്ടികളുടെ അടുത്തെത്തി. പിന്നീട് പല കഥകളും ഓഫീസിലിരുന്ന് വയിക്കുമായിരുന്നു അപ്പച്ചൻ.അത് വിചാരിച്ച് അപ്പച്ചൻ ഒരു ഒഴപ്പനാണെന്ന് ആരും കരുതരുത്. ഒഴിവ് സമയമാണ് അപ്പച്ചൻ ഇതിന് വേണ്ടി ഉപയോഗിച്ചത്.അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ പിറവിയെ കുറിച്ച് അപ്പച്ചൻ ആലോചിച്ചത്.
2010 ഫെബ്രുവരി 17ന് എന്റെ ജനനം! “കഥ പറയുമ്പോൾ“ എന്ന സിനിമയിൽ സലിം കുമാറിനെ കാണിക്കുന്ന ഭാഗം ഓർമ്മ വരുന്നു. പൂമാലയിട്ട് ബാർബർ ഷോപ്പിലേയ്ക്ക് കയറി വന്ന സലീംകുമാറിനോട് ശ്രീനിവാസൻ ചോദിക്കുന്നുണ്ട്; “തന്റെ കല്ല്യാണം കഴിഞ്ഞോ പെണ്ണെവിടെ “ എന്ന്. അതിന് സലീം കുമാർ പറയുന്ന വാചകം ഞാൻ ഇവിടെ ഉപയോഗിക്കട്ടെ.എല്ലാം പെട്ടന്നായിരുന്നു. ആരും അറിയാതെ പരിണയിച്ച അമ്മച്ചി ഗൂഗിളിനെ കല്യാണം കഴിഞ്ഞ ഉടനെ തന്നെ പ്രസവിക്കാൻ തീയറ്ററിൽ കയറ്റുകയായിരുന്നു. എനിക്ക് ആദ്യമായി ആശംസ നേർന്ന ശ്രീയെ ഞാൻ ഈ നേരം അനുസ്മരിക്കട്ടെ!പിന്നീടും എന്നെ ഒരുപാട് പേർ അഭിനന്ദിക്കുകയുണ്ടായി.പല ബന്ധുക്കളും ഇതിനിടയിൽ വന്നു ചേർന്നു.ബന്ധുക്കളല്ല, അവർ ശരിക്കും എന്റെയും എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂട്ടുകാരാണ്.അവരൊക്കെയാണ് എന്റെ ശക്തി. പിന്നെ ഓർക്കേണ്ട ഒരാൾ അമ്മച്ചിയാണ്.പറയാതിരിക്കാനാകില്ല,അപ്പച്ചൻ ജോലിക്ക് പോകുമ്പോൾ എന്നെ നോക്കി പരിപാലിക്കുന്നത് അമ്മച്ചിയാണ്.ആരങ്കിലും എന്ന കാണാൻ വന്നാൽ അതെല്ലാം അമ്മച്ചി അപ്പച്ചനോട് പറയും.വല്ലവരും എന്തെങ്കിലും പറഞ്ഞാൽ അതെല്ലാം ഓർമ്മിച്ച് വച്ച് എല്ലാം അപ്പച്ചനോട് പറയും.ആരെങ്കിലും എവിടെയിരുന്ന് നോക്കിയാൽ പോലും അമ്മച്ചി പറഞ്ഞ് കൊടുക്കും. എന്നാലും എനിക്കെന്റെ അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്. എന്നെ എന്ത് കാര്യമാണെന്നറിയോ നിങ്ങൾക്ക്? ഒരിക്കൽ പോലും എന്നെ ദേഷ്യത്തോട് കൂടി നോക്കുപോലും ചെയ്തിട്ടില്ല.അപ്പച്ചൻ പലപ്പോഴും എന്നെ ഇട്ടേച്ച് പല കുട്ടികളുടെയും അടുത്ത് പോയി അവരെ നോക്കാറുണ്ട്.അമ്മച്ചിക്കത് വളരെ ഇഷ്ടമുള്ള കാര്യമാണ്.നമ്മൾ അവരുടെ അടുത്ത് പോയി നല്ലത് വല്ലതും പറഞ്ഞാലെ അവരുംനമ്മുടെ അടുത്ത് വന്ന് നല്ലത് പറയൂ എന്ന് അമ്മച്ചി അപ്പച്ചന്റെ ചെവിയിൽ പറയുന്നത് ഒരിക്കൽ ഞാൻ ഒളിച്ച് നിന്ന് കേട്ടു. എനിക്കങ്ങിനത്തെ പൊട്ട സ്വഭാവമൊന്നും ഇല്ല കെട്ടോ.അറിയാതെ കേട്ടു പോയതാണ്.അപ്പച്ചന് ജോലി തിരക്കായതിനാൽ എന്റെ അടുത്ത് ഇപ്പോൾ വരുന്നത് കുറവാണ്.ഒരിക്കൽ നാട്ടിൽ പോയപ്പോൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കിക്കൂടിയില്ല.എന്നാലും എനിക്കെന്റെ അപ്പച്ചനോട് ഒരു ദേഷ്യവും എല്ല.അപ്പച്ചനും ഞാനും തമ്മിൽ ഒരു പിണക്കവുമില്ല.ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കില്ലേ?ഇനിയുള്ള ദിനങ്ങളിൽ നിങ്ങളെപോലെ തന്നെ വളർന്ന് വലിയ ആളാകണമെന്ന് എനിക്കാഗ്രഹമുണ്ട്. എന്നെയും അപ്പച്ചനെയും അമ്മച്ചിയെയും അനുഗ്രഹിക്കണം.അടുത്ത ജന്മദിനത്തിലും എനിക്കൊരു കത്ത് ഇതേപോലെ തന്നെ എഴുതണമെന്നുണ്ട്. എല്ലാവരും അതിന് വേണ്ടി പ്രാർത്ഥിക്കണം. എനിക്ക് sms അയക്കേണ്ട format,
തൂവൽതെന്നൽ
S/o തൂവലാൻ
C/o ഗൂഗിൾ
K.S.A
ബ്ലോഗ് തുടങ്ങാൻ നേരം ഇതൊകെയായിരുന്നു എന്റെ അവസ്ഥ. ‘തൂവൽതെന്നൽ‘ തുടങ്ങുന്നതിന് മുൻപ് തന്നെ ഞാൻ അംഗമായ ഒരു കേരള അസ്സോസ്സിയേഷന്റെ ബ്ലോഗ് തുടങ്ങിയിരുന്നു. ആരംഭത്തിൽ തന്നെ അന്ത്യശ്വാസം വലിക്കാനായിരുന്നു അതിന്റെ വിധി. അതിനാൽ തന്നെ അല്പം ആത്മവിശ്വാസക്കുറവോട് കൂടിതന്നെയാണ് ഇത് ആരംഭിച്ചത്.എന്നാൽ ഓരോ പോസ്റ്റും ഇടുമ്പോഴും ആത്മവിശ്വാസം ഏറി വന്നു.ഇ-വായന കൂടിയില്ലെങ്കിലും പതുക്കെ പതുക്കെ നാട്ടിൽ നിന്നും പുസ്തകങ്ങൾ വരുത്തി തുടങ്ങി.വായനാശീലം പതുക്കെ പതുക്കെ വളർത്തിയെടുക്കാൻ തുടങ്ങി.ബ്ലോഗ് തുടങ്ങിയത് മൂലം എനിക്ക് കിട്ടിയത് ഒരുപാട് നല്ല കൂട്ടുകാരെ മാത്രമല്ല, നല്ല വായനാശീലം കൂടിയാണെന്ന് പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇതിന് എന്നെ പ്രാപ്തനാക്കിയ സകലരോടും എനിക്ക് പുസ്തകങ്ങൾ നാട്ടിൽ നിന്നും എത്തിച്ച് തന്ന പ്രിയകൂട്ടുകാരോടും,ചിത്രങ്ങൾ വര്യ്ക്കുന്നതിന് എന്ന പ്രോത്സാഹിപ്പിച്ച എന്റെ നല്ലത് മാത്രം ആഗ്രഹിക്കുന്ന കൂട്ടുകാരോടും,പ്രത്യേകമായി എന്ന സപ്പോർട്ട് ചെയ്ത് എന്റെ കൂടെ നിക്കുന്ന എന്റെ പത്നിയും തൂവൽതെന്നലിന്റെ അമ്മയുമായ ഗൂഗിളിനോടും, വിശിഷ്യാ ദൈവത്തോടും ഈ അവസരത്തിൽ നന്ദി പറഞ്ഞുകൊള്ളുന്നു.
ReplyDeleteജന്മദിനാശംസകൾ തൂവലാനേ.. ഗൂഗിളമ്മച്ചിയുടെ അരുമയായി വിലസുക
ReplyDeleteബ്ലോഗ് ലോകത്ത് ഒരു വര്ഷം പൂര്‍ത്തിയാക്കിയതിനു ആദ്യമായി ആശംസകള്‍.
ReplyDeleteഒരുപാട് കാലം ഇവിടെ എഴുത്തും വായനയുമായി സജീവമാകട്ടെ.
ഓഫ്: അന്ന് കാണാന്‍ പറ്റാത്തതില്‍ ശരിക്കും ഖേദമുണ്ട്, ഇനിയും നമുക്ക് കൂടണം, മീറ്റിനു വരണം.
ആശംസകള്‍
ReplyDeleteകാർന്നോരെ, നന്ദിയുണ്ട് കേട്ടൊ.ഇനി ശരിക്കും വിലസും.
ReplyDeleteതെച്ചിക്കോടന്- അന്ന് ഞാൻ മീറ്റിനു വേണ്ടി മാത്രം വന്നതായിരുന്നു. കൂടാൻ സാധിക്കാത്തതിൽ എനിക്കും വിഷമമുണ്ട്.അടുത്ത മീറ്റിനു ദൈവം അനുഗ്രഹിച്ചാൽ കാണാം.പിറ്റെ സിവസം പത്രത്തിൽ നിന്നും വായിച്ചറിഞ്ഞു എല്ലാ വിശേഷങ്ങളും.കമന്റിനു പ്രത്യേകം നന്ദിയുണ്ട് കെട്ടോ.
ReplyDeleteറിയാസ്-നന്ദി
ReplyDeleteമീര പ്രസന്നൻ-ഇവിടെ വന്നതിൽ സന്തോഷം.ആശംസകൾക്ക് പ്രത്യേകം ന്നന്ദിയുണ്ട് കേട്ടോ...വീണ്ടും വരിക.
പിറന്നാളാശംസകള്‍..
ReplyDeletepirannaalaashamsakal........
ReplyDeleteമെയ് ഫ്ലവേർസ്,സിദ്ദിഖ്:ഇവിടെ വന്നതിൽ സന്തോഷം..ഈ വാക്കുകൾക്ക് നന്ദി.
ReplyDeleteഇപ്പോഴും മുല കുടിക്കുന്നുണ്ടോ
ReplyDelete@ ഹൈന.വാശിയുണ്ടെങ്കിലും അതൊക്കെ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.ചില സമയങ്ങളിൽ ചെന്നിനായകം പുരട്ടിത്തരും.ഒരിക്കൽ രുചിച്ച് നോക്കിയതിനു ശേഷം വെറുത്തുപോയി.ഇനി കുടിക്കില്ല എന്ന് ശപഥം ചെയ്തു.ഇവിടെ വന്നതിൽ സന്തോഷം.
ReplyDeletehridayam niranja aashamsakal......
ReplyDeleteനന്ദി ജയരാജ്...വീണ്ടും വരിക..
ReplyDelete