Tuesday, May 17, 2011

ആശംസകൾ കാസനോവയ്ക്കും റോഷനും....

ആദ്യമായാണ് ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഒരു ചിത്രത്തെ കുറിച്ച് എഴുതുന്നത്. അത് ഞാൻ ഒരുപാട് പ്രതീക്ഷകളോട് കൂടി കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കാസിനോവയെ കുറിച്ചാകുന്നതിൽ ഒരുപാട് സന്തോഷവുമുണ്ട്. ഈ ചിത്രത്തെ കുറിച്ച് എഴുതാൻ കാരണം തീർച്ചയായും മോഹൻലാൽ എന്ന അതുല്ല്യ നടൻ അല്ല എന്ന കാര്യം മാന്യവായനക്കാർ മനസ്സിലാക്കുമെന്ന് കരുതുന്നു. ഇതിനു കാരണം റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ആണ്. കക്ഷി എന്റെ നാടുമായി ചില ബന്ധങ്ങൾ ഒക്കെ ഉള്ള സ്ഥിതിയ്ക്ക് ആ വഴിയ്ക്കും ഒരു പ്രോത്സാഹനമാകമെന്ന് കരുതുന്നു. കാലം കുറെയായി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്നു. അതിനിടയിൽ റോഷൻ മോഹൻലാലിനെ വച്ചു തന്നെ ‘ഇവിടം സ്വർഗ്ഗമാണ്’ എന്ന സൂപ്പർഹിറ്റ് ചിത്രവും ഒരുക്കി.
     പഠിക്കുന്ന കാലത്താണ് ‘ഉദയനാണ് താരം‘ എന്ന ചിത്രം കാണാൻ പോയത്. ചിത്രം കഴിഞ്ഞപ്പോൾ മമ്മുട്ടി ഫാൻസ് പറഞ്ഞ് ചിത്രം ശ്രീനിവസന്റെ പടമണെന്നു. മോഹൻലാൽ ഫാൻസ് അത് പാടെ നിരാകരിച്ചു. അവർ പറഞ്ഞത് അത് മോഹൻലാൽ ചിത്രം ആണെന്നാണ്. സംഭവം എന്തായലും ആ ചിത്രത്തിൽ നിന്നും മോഹൻലാൽ ആദ്യം പിന്മാറിയപ്പോൾ ജയറാമിനെ കാസ്റ്റ് ചെയ്തതാണ്. ജയറാമിന്റെ നിർഭാഗ്യവശാൽ അത് ലാലേട്ടൻ തന്നെ ചെയ്തു. എന്തായാലും അത് ജയറാം ചെയ്തിരുന്നെങ്കിൽ കൂടി പടം വിജയിക്കുമയിരുന്നു എന്നതിനു സംശയം ഒന്നും ഇല്ല. പറഞ്ഞ് വന്നത് ആ സമയം ഫാൻസ് ഒന്നും ഇല്ലതിരുന്ന ആ ചലച്ചിത്രത്തിലെ നായകനായ ഉദയഭാനു എന്ന കഥപാത്രത്തെ പോലെ ആയിരുന്നു റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ. 5-6 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ അദ്ദേഹം ചെയ്തത് 3 ചിത്രങ്ങൾ മാത്രം. നോട്ട്ബുക്കും, ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രങ്ങൾ! ഉദയനാണ് താരം എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ശ്രീനിവസന്റെ കഥാപാത്രം മാധ്യമപ്രവർത്തകരോട് പറയുന്നുണ്ട്. ‘ എന്റെ വരവും പോക്കുമൊന്നുമല്ല ഇവിടുത്തെ പ്രശ്നം. വിവരമുള്ള ആളുകളാണ് നല്ല ചിത്രങ്ങൾ ഉണ്ടാക്കുന്നത്. ഞാനല്ല താരം ഉദയനാണ് താരം’ എന്നു അതായത് ഹീറോ അല്ല താരം ആ ചിത്രത്തിന്റെ സംവിധായകൻ ആണെന്നാണൂ ശ്രീനി അവിടെ പറഞ്ഞ് വച്ചത്.
     ആദ്യ ചിത്രം ഇറങ്ങി രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷമാണ് റോഷന്റെ നോട്ട്ബുക്ക് എന്ന ചിത്രം വരുന്നത്. ആദ്യ ചിതത്തിന്റെ വിജയം ആവർത്തിക്കാനായില്ലേലും നോട്ട്ബുക്കും തരക്കേടില്ലാതെ വിജയിച്ച ഒരു ചിത്രമായിരുന്നു.ആദ്യ ചിത്രം മോഹൻലാലിന്റേതോ അതോ ശ്രീനിയുടേതോ എന്ന തർക്കം കാരണം അവിടെ നമുക്ക് സംവിധായകനെ ശ്രദ്ധിക്കാൻ പറ്റിയില്ല. എന്നാൽ ഇവിടെ മനോഹര കാഴ്ചകളാലും തികഞ്ഞ കൈയടക്കത്തലും റോഷൻ- സഞ്ജയ് ബോബി –പി.വി. ഗംഗധരൻ ടീം നല്ല ഒരു വിരുന്നാണ് പ്രേക്ഷകർക്ക് കൊടുത്തത്. ഈ ചിത്രം ഇറങ്ങാനെടുത്ത കാലയളവിലും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരാളാണ് റോഷൻ. ശ്രീനിവാസന്റെ തിരക്കഥയുടെ പിൻമ്പലമില്ലായിരുന്നെങ്കിൽ റോഷൻ തകർന്നു പോകുമായിരുന്നു എന്നായിരുന്നു പലരും പറഞ്ഞത്.റോഷന്റെ കൂടെ ആ സമയം സിനിമയിൽ വന്ന സംവിധായകർ 4ഉം 5ഉം ചിത്രങ്ങൾ പൂർത്തിയാക്കൊയപ്പോൾ റോഷനു നല്ല ഒരു ചിത്രം ലഭിക്കാതിരുന്നത് അതു കാരണം കൊണ്ടെന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. അതിനൊക്കെ വ്യക്തമായ മറുപടിയായിരുന്നു നോട്ട്ബുക്കും ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രവും. ഇവയൊക്കെ വ്യക്തമായ വിജയം കാണിച്ച് തന്ന ചിത്രമായിരുന്നു.
     റോഷൻ ആൻഡ്രൂസിനെ കുറിച്ച് പറയുമ്പോൾ കാസിനോവയുടെ തിരക്കഥ രചിക്കുന്ന സഞയ് –ബോബിമാരെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. മികച്ച തിരക്കഥകൾ ഒരുക്കുന്നതിൽ എന്നും മിടുക്ക് കാട്ടിയിട്ടുള്ള ഇവർ ഈ ചിത്രത്തിനു വേണ്ടി നന്നായി മിനക്കെടുന്നുണ്ട്. എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക്, ട്രാഫിക് തുടങ്ങിയ ചലചിത്രങ്ങൾ ഒരുക്കിയ ഇവരിൽ നിന്നും വലിയ ഒരു അത്ഭുതം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇവരുടെയും റോഷന്റെയും ഡ്രീം പ്രൊജക്ട് ആണെന്നാണ് ഈ ചിത്രത്തെകുറിച്ച് പറയുന്നത്.മോഹൻലാൽ എന്ന നടന്റെ എല്ലാ മാനറിസങ്ങളും ഇവർ ഇതിൽ കൊണ്ട് വരാൻ ശ്രമിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം വരുമെന്ന് കണ്ട് അറിയണം. കാരണം ഈയടുത്ത് ‘ചൈനാ ടൌൺ’ എന്ന ചിത്രത്തിൽ ലാലേട്ടനെ കണ്ടപ്പോൾ ശ്വാസം മുട്ടുന്നത് പോലെ  തോന്നി. അത്രേം മോശമാണ് അഭിനയവും ശരീരവും. ആരുടെ അഭിനയമാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാ‍ൽ ഞാൻ പറയുക ഇന്നസ്നെന്റിനെയും പണ്ടത്തെ മോഹൻലാലിന്റെയും ആണെന്നാണ്. അർഹിച്ച അംഗീകാരം കിട്ടാതെ സിനിമാലോകത്ത്  നിന്നും വിടപറഞ്ഞവർ നിരവധിയാണ്. ആ കൂട്ടത്തിൽ പ്രിയ റോഷൻ ആൻഡ്രൂസ് പെട്ടു പോകരുതെന്ന് ആത്മാർത്ഥമായി തന്നെ ഞാൻ ആഗ്രഹിക്കുന്നുപ്രാർത്ഥിക്കുന്നു.
     റോഷന്റെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ് കേട്ടത് അദ്ദേഹം തന്റെ സിനിമ ജീവിതത്തിനിടയിൽ 10 ചിത്രങ്ങളേ ചെയ്യൂ എന്നാണ്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന 10 ചിത്രങ്ങൾ!അദ്ദേഹം തന്റെ വാക്ക് ഇതു വരെ പാലിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ഒരുക്കുവാൻ സംവിധായകൻ എന്ന നിലക്കു താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. താരങ്ങളുടെ വരവും പോക്കുമൊന്നുമല്ല ഇവിടെ കാര്യംവിവരമുള്ള ആളുകളാണ് നല്ല ചിത്രങ്ങൾ ഉണ്ടക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് ഒരുക്കുന്ന മോഹൻലാൽ നായകനകുന്ന സഞജയ്-ബോബിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കാസിനോവയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. കാത്തിരിക്കുന്നു ഒരു നല്ല ചിത്രത്തിനു വേണ്ടി     

1 comment:

  1. താരങ്ങളുടെ വരവും പോക്കുമൊന്നുമല്ല ഇവിടെ കാര്യം…വിവരമുള്ള ആളുകളാണ് നല്ല ചിത്രങ്ങൾ ഉണ്ടക്കുന്നത്.

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...