Tuesday, April 19, 2011

ഓർമ്മകൾ ഓടക്കുഴലൂതുമ്പോൾ..

          ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കിന്ന കാലം!പഠനത്തിൽ മിടുക്കനായി അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കിടന്ന കാലം!!സ്കൂളിലെ ടീച്ചർമ്മാരുടെ, പ്രത്യേകിച്ച് ആനി ടീച്ചറുടെ കണ്ണിലുണ്ണി!!സ്ക്കൂളിന്റെ അടുത്തുള്ള അപ്പൂപ്പന്റെ കടയിൽ നിന്നും ദിവസവും കപ്പലണ്ടി മിഠായി വാങ്ങി നുണയുന്നത് കൊണ്ട് അപ്പൂപ്പന്റെ കണ്ണിലുണ്ണി!കളിക്കാനുള്ള ബെല്ലടിക്കുമ്പോൾ “കളിക്കാംബെല്ലേ…” എന്ന് കൂട്ടുകാരുടെ കൂടെ ആർപ്പ് വിളിച്ച് പുറത്തേയ്ക്കോടുന്ന ദിവസങ്ങൾ!!എന്റെ ഇഷ്ടകൂട്ടുകാരിയായ ജൂലിയുടെ തോളിൽ കൈയ്യിട്ട് അവളുടെ ഇഷ്ട കളിക്കൂട്ടുകാരനായി ഓടിക്കളിച്ച് കാലങ്ങൾ!!സ്കൂളിന്റെ മുറ്റത്തുള്ള ആ ബദാം മരത്തിന്റെ ചുവട്ടിൽ നിന്നും വാരിയെടുത്ത ബദാം കായ്കൾ തല്ലിപൊട്ടിച്ച് അതിനുള്ളിലെ ആ വെളുത്ത ഭാഗം കൂട്ടുകാരുടെ കൂടെ പങ്ക് വച്ച് തിന്നിരുന്ന കാലം! ഉള്ളിലൊളിപ്പിച്ച സ്മിതയോടുള്ള ഇഷ്ടം!! ലിസിടീച്ചർ പ്രത്യേക ഈണത്തിൽ ചൊല്ലിത്തരുന്ന മലയാളം പദ്യം അതേ ഈണത്തിൽ ഉറക്കെ കൂട്ടുകാരുടെ കൂടെ ചൊല്ലിക്കൊണ്ടിരുന്ന ദിവസങ്ങൾ!! “ഒന്നാനാം കൊച്ചുതുമ്പി..എന്റെ കൂടെ പോരുമോ നീ…” കാതുകളിൽ ഇപ്പോഴും ഒരു ആരവമായി ആ പദ്യം മുഴങ്ങുന്നു.പഠിത്തത്തിൽ എന്റെ കൂടെ മത്സരത്തിനുണ്ടായിരുന്ന ഷൈൻ!!ഒന്നാം റാങ്കിനു വേണ്ടിയുള്ള ഞങ്ങളുടെ മത്സരം..സ്കൂൾ വിടാൻ ബെല്ലടിക്കുമ്പോൾ എല്ലവരുടെയും നാവിൽ നിന്നുമുയരുന്ന ആ പാട്ട്…”ബെല്ലടിച്ചേ മണിയടിച്ചേ…..” ഒരിക്കൽ കൂടി മൂന്നാം ക്ലാസ്സിലെ ഒന്നാമത്തെ ആ മരബഞ്ചിൽ ഒരു സ്ലേറ്റും പെൻസിലും മഷിത്തണ്ടും പിടിച്ചിരുന്ന് വീണ്ടും പഠിക്കുവാൻ മോഹം!!



അങ്ങിനെയിരിക്കെ ഒരു ദിവസമാണ് ജോഫിടീച്ചർ വന്ന് പറഞ്ഞത്.

“നാളെ നമ്മുടെ സ്കൂളിൽ ഒരു മാജിക് ഷോ നടക്കുന്നുണ്ട്.എല്ലാവരും ഷോ കാണാൻ വരണം.വരുമ്പോൾ മജീഷ്യന് കൊടുക്കാൻ വേണ്ടി വീട്ടിൽ നിന്നും എല്ലാവരും സംഭാവന കൊണ്ട് വരണം”
വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ച് ഒരു രൂപ വാങ്ങി.മാജിക് കാണാൻ ചെന്നപ്പോൾ ഞാൻ മുൻ നിരയിൽ തന്നെ ചമ്രം മടഞ്ഞിരുന്ന് സീറ്റുറപ്പിച്ചു.മാജിക് തുടങ്ങി.എല്ലാ കുട്ടികളും അന്തം വിട്ടിരിക്കുകയാണ്.കൂട്ടത്തിൽ ഞാനും.ഒരുപാട് മാജിക്കുകൾ!! വായിൽ നിന്നും തുരുതുരാ റിബ്ബണുകൾ മുറിയാതെ എടുക്കുന്നതും,വടിയെ കയറാക്കുന്നതും, അങ്ങിനെ ഒരുപാട് മാജിക്കുകൾ!!ഞാൻ പിന്തിരിഞ്ഞ് ടീച്ചർമാരെ നോക്കി.അവരും അന്തംവിട്ടിരിക്കുകയാണെന്ന് തോന്നി.പിന്നീട് മാജിക് കാരൻ ഏതെങ്കിലും കുട്ടിയോട് അടുത്തേയ്ക്ക് വരാൻ പറഞ്ഞു.പേടി കാ‍രണം ഞാൻ പോയില്ല.അപ്പോൾ അയാൾ എന്റെ അടുത്തിരുന്ന അഫ്സലിനെ വിളിച്ചു.പേടിച്ച് പേടിച്ച് അഫ്സൽ അയാളുടെ അടുത്തേയ്ക്ക് ചെന്നു.മുറ്റത്ത് നിന്നും ചെറിയ കുറച്ച് കല്ലുകൾ എടുത്ത് കൊണ്ട് വരാൻ അയാൾ അഫ്സലിനോട് പറഞ്ഞു.അവൻ കല്ലെടുത്ത് കൊണ്ട് വന്നു.അയാൾ കല്ലുകൾ തന്റെ കൈയ്യിൽ പിടിച്ച് അതിന് ചുറ്റും തന്റെ മാന്ത്രിക വടികൊണ്ട് കറക്കി.കൈ തുറന്നപ്പോൾ അതാ ചോക്ലേറ്റ് മിഠായികൾ!!അഫ്സലിനോട് അത് മുഴുവൻ എടുത്തുകൊള്ളാൻ അയാൾ പറഞ്ഞു.ഒറ്റയടിക്ക് എല്ലാമിഠായികളും അവൻ കീശയിലാക്കി.എന്നിട്ട് ചാടി വന്ന് എന്റെ അടുത്ത് വന്നിരുന്നു.ഞാൻ അവനെ നോക്കി.കുറച്ചും കൂടി കല്ലുകൾ എടുക്കമായിരുന്നു എന്ന ചിന്തയോടെ അഫ്സൽ ഇരിക്കുന്നു.ഞാൻ ചോദിച്ചു.
“എടാ ഒരു മിഠായി തരോ…?”

“പോടാ ഇതെന്റേതാ..നിനക്ക് വേണമെങ്കിൽ പോയി വേടിച്ചോ” ഒരു ദയാദാക്ഷണ്ണ്യവും കൂടാതെ അവന്റെ മറുപടി. ദുഷ്ടൻ!! നിനക്ക് വയറിളക്കം വരുമെടാ..നോക്കിക്കോ…”

അത് കഴിഞ്ഞപ്പോൾ മാജിക് കാരൻ രതീഷിനെ വിളിച്ച് കുറച്ച് മണൽ എടുത്ത് കൊണ്ട് വരാൻ പറഞ്ഞു.രതീഷ് ഓടിപ്പോയി കൈ നിറയെ മണൽ കൊണ്ട് വന്നു.അയാൾ മണൽ വേടിച്ച് പഴയത് പോലെ മന്ത്രവടി കൈയ്ക്ക് ചുറ്റും കറക്കി.രതീഷിനോട് വായ് തുറക്കാൻ പറഞ്ഞു.അവൻ വായ് പൊളിച്ചതും മണൽ അയാൾ രതീഷിന്റെ വായിൽ ഇട്ടു.എന്നിട്ട് വായ് പൊത്തിപ്പിടിച്ചു.രതീഷ് മണൽ തുപ്പിയില്ല!! ഇയാൾ ഇതെന്ത് അക്രമമാണ് കാണിക്കുന്നതെന്നും ചിന്തിച്ച് ഞാൻ ഇരിക്കുന്ന നേരം മജീഷ്യൻ രതീഷിനോട് വീണ്ടും വായ് തുറക്കാൻ പറഞ്ഞു.വായ് തുറന്നപ്പോൾ മൺലിന് പകരം പഞ്ചസാര!!! എന്റെ ഇഷ്ടവിഭവമായിരുന്നു പഞ്ചസാരയെങ്കിലും അത് മുഴുവൻ രതീഷിന്റെ വായയിൽ ആയതിനാൽ ഞാൻ ചോദിച്ചില്ല.അല്ലെങ്കിൽ അവൻ എനിക്ക് തന്നേനേ..

അതിന് ശേഷം അയാൾ പലരെയും വിളിച്ച് ശർക്കര,കൽക്കണ്ടം,കപ്പലണ്ടി മിഠായി തുടങ്ങി പലതും മാജിക്കിലൂടെ കൊടുത്തു.കിട്ടിയവരോട് ഒരോരുത്തരോടും ഞാൻ ചോദിച്ചങ്കിലും ആരും തന്നെ എനിക്കൊന്നും തന്നില്ല!എനിക്കെന്ന് മാത്രമല്ല ആർക്കും കൊടുത്തില്ല!!
“ഹും…ശരി ..എനിക്കും ഒരവസരം വരും..എനിക്ക് കിട്ടിയാൽ ഞാനും ആർക്കും കൊടുക്കില്ല. അങ്ങിനെയാൽ പറ്റില്ലല്ലോ?”

പിന്നീട് മാജിക് കാരൻ ഒരാളെ വേദിയിലേയ്ക്ക് വിളിച്ചു.എന്റെ അടുത്തിരുന്ന ജഗദീഷ് എഴുന്നേൽക്കാൻ പോയപ്പോൾ അവനെ വലിച്ച് താഴെയിരുത്തി അവനേക്കാൾ വേഗതയിൽ ഞാൻ ഓടി അയാളുടെ അടുത്തെത്തി.എന്താ ഞാൻ എടുക്കേണ്ടേ…കല്ലാണോ,മണ്ണാണോ,അതോ പൊന്നാണോ എന്ന ചോദ്യഭാവത്തിൽ അയാളുടെ മുഖത്ത് നോക്കി നിന്നു.അയാൾ എന്നെ അടുത്തേയ്ക്ക് ചേർത്ത് നിർത്തി.എന്റെ പേര് ചോദിച്ചു.ഞാൻ പേര് പറഞ്ഞു.പിന്നെ അയാൾ എന്റെ വീട്ടിൽ മണ്ണെണ്ണയൊക്കെ ഒഴിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കുനിൽ എടുത്തു.കുനിലിന്റെ വലിപ്പം കണ്ടപ്പോൾ എനിക്ക് സന്തോഷമായി.എന്ത് തന്നെയായാലും അതിൽ നിറയെ കിട്ടും എന്ന് ഞാൻ ഉറപ്പിച്ചു.അതിന് ശേഷം അയാൾ ഒരു ബക്കറ്റ് എന്റെ മുൻപിൽ വച്ചു.ഞാൻ ചിന്തിച്ചു ; ഇനി ബക്കറ്റ് നിറയെ മിഠായി കിട്ടുമോ? ചിന്തിച്ച് നിൽക്കുന്ന നേരം അയാൾ എന്റെ നിക്കറിന്റെ ഒരു ഭാഗം മാറ്റി അവിടെ കൈയ്യിലിരുന്ന കുനിൽ വച്ചു.ഇപ്പോൾ ഞാൻ കളിക്കാം ബെല്ലിന് മൂത്രമൊഴിക്കാൻ നിൽക്കുന്നത് പോലെ തന്നെയാണ് നിൽക്കുന്നത്!!അയാൾ മുന്നിലിരുന്ന കുട്ടികളോട് വിളിച്ച് പറഞ്ഞു.
“കുട്ടികളേ … എല്ലാവരും ഇവിടേയ്ക്ക് ഒന്ന് നോക്കിക്കേ…”

എല്ലാ കുട്ടികളും,ടീച്ചർമ്മാരും കുനിലിൽമേലേയ്ക്ക് നോക്കി.അതാ ഞാൻ മൂത്രമൊഴിക്കുന്നു.പെൺകുട്ടികളൊക്കെ മുഖം പൊത്തുന്നു.ഞാൻ തപ്പി നോക്കി.അല്ല ഞാനല്ല.ഇത് മാജിക് കാരന്റെ പണിയാണ്!! കുനിലിലൂടെ കുറെ മൂത്രം ഞാൻ ബക്കറ്റിൽ ഒഴിച്ചു. കുട്ടികൾ എല്ലാവരും ഭയങ്കര കൈയ്യടി!!എന്തിന് ഞാൻ മൂത്രമൊഴിക്കുന്നതിനോ!!?എല്ലാം പോയിക്കഴിഞ്ഞപ്പോൾ അയാൾ എന്നോട് പോയ്ക്കോളാൻ പറഞ്ഞു.ഞാൻ കൈ നീട്ടി ചോദിച്ചു.

“ മിഠായി…. മിഠായി താ....”

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.മിഠായി തീർന്നുപോയി.എന്റെ മുഖം വിഷണ്ണമായി.അത് കണ്ടപ്പോൾ അയാൾ അഫ്സലിനെ ചൂ‍ണ്ടിക്കാണിച്ച് പറഞ്ഞു.

“ദാ അവനോട് ചോദിച്ചോ..അവൻ തരും” ഞാൻ നേരെ ചെന്ന് അഫ്സലിനോട് ചോദിച്ചു.

“എടാ ഒരു മിഠായി തരോ…?”

“പോടാ ഇതെന്റേതാ..നിനക്ക് വേണമെങ്കിൽ പോയി വേടിച്ചോ” ഒരു ദയാദാക്ഷണ്ണ്യവും കൂടാതെ അവന്റെ മറുപടി. ദുഷ്ടൻ!! നിനക്ക് വയറിളക്കം വരുമെടാ..നോക്കിക്കോ..” ഞാൻ ഇത്രയും പറഞ്ഞപ്പോൾ അവൻ ഒരു മിഠായിയുടെ ലേശം കടിച്ച് തുപ്പിക്കളഞ്ഞു.

ചുറ്റും നിന്നും അമർത്തിയ ചിരികളും അടക്കം പറച്ചിലും കളിയാക്കലും..എല്ലാവരും എന്നെ തന്നെ നോക്കുന്നു.കൂട്ടത്തിൽ തങ്കമ്മ ടീച്ചർ പറയുന്നുണ്ടായിരുന്നു.
“മിഠായി കിട്ടുമെന്ന് കരുതി ചെന്നതാ..മൂത്രമൊഴിക്കേണ്ടി വന്നു..ഹ…ഹ…”
***                     ******                 ************                 ***********

ഇന്ന്  ഏപ്രിൽ 19; എന്റെ ജന്മദിനം!! ഭൂമിയിലേയ്ക്ക് പിറന്ന് വീണിട്ട് ഇന്നേയ്ക്ക്  25 വർഷങ്ങൾ,ക്രത്യമായി പറഞ്ഞാൽ 9131 ദിവസങ്ങൾ!!ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ തിരിച്ച് പോകാൻ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു മുകളിൽ ഞാൻ എഴുതിയ ചില സംഭവങ്ങൾഇതെഴുതികഴിഞ്ഞ് ഉറങ്ങാൻ കിടക്കുന്ന രാത്രികളിൽ എന്റെ രാത്രികളെ മനോഹരമാക്കിതീർത്തത്  എന്റെ ബാല്യകാലത്തെകുറിച്ചുള്ള മധുരമുള്ള സ്വപ്നങ്ങളായിരുന്നു.ആ സ്വപ്നങ്ങളിൽ കൂടി എന്റെ കൂട്ടുകാരെയും കൂട്ടുകാരികളെയും ഒരിക്കൽ കൂടി കാണാൻ സാധിച്ച ഞാൻ തീർച്ചയായും ഭാഗ്യവാനാണ്. മനസ്സിനെ മത്ത് പിടിപ്പിക്കുന്ന ഈ ഓർമ്മകൾ എന്നെ ആദ്യം അക്ഷരം പഠിപ്പിച്ച  ഗുരുനാഥന്മാർക്ക് മുന്നിലും എന്റെ ബാല്യകാല സുഹ്രത്തുക്കൾക്ക് മുന്നിലും എന്നെ ജനിപ്പിച്ച്  വളർത്തി വലുതാക്കിയ എന്റെ മാതാപിതാക്കൾക്ക് മുന്നിലും വിശിഷ്യാ ഈ 9131 -‍ാമത്തെ ദിവസം എന്നെ കാണാൻ അനുവദിച്ച ദൈവത്തിനും നന്ദി പറഞ്ഞുകൊണ്ട്  സ്നേഹത്തോടെ ഞാൻ സമർപ്പിക്കുന്നു.



ഒരു വർഷം മുൻപ് പോസ്റ്റിയതാണ്എന്നാലും വീണ്ടും പോസ്റ്റാൻ തോന്നുന്നു……ക്ഷമി..ഓർമ്മകൾ വീണ്ടും ഓടക്കുഴലൂതുകയാണ്...

28 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആ മാജിക്ക്കാരന്‍ ഇങ്ങനെ പക്ഷപാതിത്വം കാണിക്കാന്‍ പാടില്ലായിരുന്നു.രസമുള്ള ഓര്‍മ്മകള്‍‍.ജന്മദിനാശംസകള്‍.:)

    ReplyDelete
  3. ആഹാ നന്നായി എഴുതി, വായിക്കാന്‍ നല്ല രസം :)

    ReplyDelete
  4. ഹ ഹ ഹ…. !! അത് കലക്കി .. ! പാവം ..!!

    ReplyDelete
  5. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ലദിനങ്ങള്‍.. സ്കൂള്‍ ദിനങ്ങളും ഓര്‍മ്മകളും പങ്കുവച്ചതിനു നന്ദി.. നന്നായെഴുതിട്ടോ... ജന്മദിനാശംസകള്‍...!!

    ReplyDelete
  6. പൊയ്പോയ നല്ല നാളുകളെക്കുറിച്ച് നന്നായിട്ടെഴുതി.

    ReplyDelete
  7. ജന്മദിനാശംസകൾ...

    (word verification-ഒഴിവാക്കിയാൽ നന്ന്)

    ReplyDelete
  8. ഹ ഹ... മാജിക്കുകാരന്‍ പണി തന്നു അല്ലേ ?

    ReplyDelete
  9. ആ വസന്തകാലം എത്ര വേഗമാണു ഇനിയൊരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് നമ്മെ ഇട്ടേച്ച് പോയ്ക്കളഞ്ഞത്.,
    ആ കാലത്തെക്കുറിച്ചോർക്കുമ്പോൾ ഇട നെഞ്ചിലെവിടെയോ ഒരു വിങ്ങൽ.,കൺകോണിൽ ഒരു കണ്ണുനീർ തുള്ളിക്ക് പിടച്ചിൽ..,
    തൂവലാൻ..,നന്നായി എഴുതി..,
    ഞാനും ഈയടുത്ത കാലത്ത് ഇത്തരമൊരു സ്മരണ എഴുതി വെച്ചതേയുള്ളൂ..,
    അഭിനന്ദനങ്ങൾ

    ReplyDelete
  10. റെയർ റോസ്:നന്ദി..ആശംസകൾക്ക്
    കൂതറ:ഒരുപാട് സന്തോഷം..ഇനിയും വരണേ
    ഹംസ:വീണ്ടും വരിക..നമുക്ക് അടുത്ത് തന്നെ കാണാം
    സുമേഷ്:അഭിനന്ദനങ്ങൾക്കും ആശംസകൽക്കും നന്ദി..

    ReplyDelete
  11. തെച്ചിക്കോടൻ,വീ കെ:വളരെ നന്ദി.word verification ഞാൻ ഒഴിവാക്കിയിട്ടുണ്ട്.അതുള്ള കാര്യം അറിയില്ലായിരുന്നു.
    നിരഷരൻ:തന്നെ തന്നെ നല്ല കിടിലൻ പണി!! ഹ ഹ
    കമ്പർ:തീർച്ചയായും..തിരിച്ച് കിട്ടാത്ത സ്നേഹം മാത്രമല്ല..തിരിച്ച് കിട്ടില്ല എന്ന് ഉറപ്പുള്ള ഓർമ്മകളും മനസ്സിന്റെ വിങ്ങലാണ്..ഞാനും വരുന്നുണ്ട് ആ വഴി..എന്തായാലും ഇവിടെ വന്ന വഴി മറക്കാതിരിക്കണേ..

    ReplyDelete
  12. ചിരിപ്പിച്ചു. നല്ല എഴുതതാണ്. പിറന്നാള്‍ ആശംസകള്‍..!

    ReplyDelete
  13. നല്ല എഴുത്താണ് തന്‍റെ .. ആശംസകള്‍ . ശരിക്കും പലതും ഓര്‍ത്ത്‌ പോയി . തന്‍റെ ആദ്യ കമന്റ്‌ എനിക്ക് ശരിക്കിഷ്ടപ്പെട്ടു . ഇനിയും വരാം

    ReplyDelete
  14. സ്കൂള്‍ വിശേഷം നന്നായ്‌ അവതരിപ്പിച്ചു.
    പഴയ കാല ഓര്‍മ്മകള്‍ക്ക് മധുരം ഏറും.
    ഭാവുകങ്ങള്‍.

    ReplyDelete
  15. നല്ല സ്മരണകൾ.
    ഇനിയും എഴുതുമല്ലോ.

    ReplyDelete
  16. വൈകിയ ഒരു ജന്മദിനാശം സകൾ

    ReplyDelete
  17. നന്നായിരിക്കുന്നു.ഇതിലെ കുറേ സംഭവങ്ങള്‍ വച്ച് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.

    വൃശിചകപുലരിയില്‍ ഒരു മാന്ത്രികയജ്ഞം

    വൈകിയ പിറന്നാള്‍ ആശംസകള്‍

    ReplyDelete
  18. കുമാരൻ,പ്രദീപ്:നന്ദി..വീണ്ടും വരിക
    റാംജി:ശരിയാണ്..പഴയകാല ഓർമ്മകൾക്ക് വീര്യം ഏറും...പഴയ വീഞ്ഞ് പോലെ!!
    Echmukutty:നന്ദി...ശ്രമിക്കാം..
    എറക്കാടൻ :നന്ദി..
    അരുൺ കായംകുളം:ഞാൻ വായിച്ചു ആ പോസ്റ്റ്!!ശരിക്കും ഞെട്ടിപ്പോയി...സത്യമായിട്ടും കോപ്പിയല്ല കെട്ടോ...ശരിക്കും എന്റെ ജീവിതത്തിൽ സംഭവിച്ചതാ...ഞാൻ കായംകുളത്തിന്റെ പഴയ പോസ്റ്റിലേയ്ക്ക് കടന്നിട്ടില്ല...ഇനിയൊന്ന് കേറട്ടെ...

    ReplyDelete
  19. നല്ല ഓർമ്മകൾ ... നന്നായിരിക്കുന്നു ഭാവുകങ്ങൾ

    ReplyDelete
  20. ഉമ്മു അമ്മാർ:നന്ദി
    ചീങ്ങുണ്ണി,മുഹമ്മദ്: വീണ്ടും വരിക

    ReplyDelete
  21. ഓർമ്മകൾ വീണ്ടും ഓടക്കുഴൽ ഊതുകയാണ്....Oru Birthday Repost!

    ReplyDelete
  22. ഓര്‍മകള്‍ക്ക് നല്ല മാധുര്യം ... ഈ എഴുത്തിനും ....
    ആശംസകള്‍

    ReplyDelete
  23. ഓര്‍മകളുടെ അയവിറക്കല്‍ നന്നായിട്ടുണ്ട്... ആശംസകള്‍...:)

    ReplyDelete
  24. എല്ലരുടേയും ഓര്മ്മകളില് ഇതുമായി സാമ്യമുള്ള ഒരു പാട് കഥകള്‍!! :)

    ReplyDelete
  25. നന്നായ് എഴുതി. എല്ലാ ആശംസകളും.

    ReplyDelete
  26. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...