Monday, April 25, 2011

ബസ്റ്റാന്റിലെ വേശ്യകൾ-ഒരു സാഹസം

ജോലി കഴിഞ്ഞ് വന്ന് നന്നായി കുളിച്ചു. കണ്ണാടിയിൽ നോക്കി മുടി നന്നായി തന്നെ ചീകി ഒതുക്കി.എണ്ണ അല്പം കൂടിപ്പോയി.മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കുന്നുണ്ട്.മീശ ശരിക്കും കിളിർത്ത് വന്നിട്ടില്ല.പക്ഷെ ഇരുപത് വയസ്സിന് ഇത് ധാരാളം. ഞാൻ സമയം നോക്കി.രാത്രി എട്ട് മണി.പുറത്ത് ഇരുട്ട് കട്ട പിടിച്ച് കിടക്കുന്നു.ഞാൻ ഒരുങ്ങുന്നത് നിർത്തി.മതി.. അവളുമാരെ കാണിക്കാൻ ഇത് ധാരാളം മതി.റെയിൽവെ സ്റ്റേഷന്റെ അടുത്ത് തന്നെയാണ് ബസ്റ്റാന്റ്  എന്നുള്ളത് അവളുമാർക്ക് ഒരു തരത്തിൽ അനുഗ്രഹമാണ്. ഒരുപാട് കസ്റ്റമേർസ് വന്ന് വായ നോക്കി നിൽക്കും.ഞാനടക്കം.പക്ഷെ ഞാൻ ഇതുവരെ അവളുമാരുടെ കസ്റ്റമറായിട്ടില്ല.നായ്ക്കളേ..ഞാൻ മനസ്സിൽ അലറി
കണ്ണാടി ഭദ്രമായി ഞാൻ പെട്ടിയിൽ വച്ചു.റൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഞാൻ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.മഹാരാഷ്ട്ര സർക്കാറിന്റെ ‘ബെസ്റ്റ്’ ബസ്സുകൾ നിരത്തുകളിൽ ഓടിക്കളിക്കുന്നുണ്ട്.ഓട്ടോറിക്ഷയുടെ അലോസരപ്പെടുത്തുന്ന ആ ശബ്ദം എനിക്ക് പണ്ടേ ഇഷ്ടമല്ല.ജോലി കഴിഞ്ഞ് റൂമിലേയ്ക്ക് നടന്നു പോകുന്ന ബീഹാറി തിവാരിയെ ഞാൻ കണ്ടില്ലാന്ന് നടിച്ചു. ഗേറ്റ് കടന്നപ്പോൾ വാച്ച്മാൻ പതിഞ്ഞ ശബ്ദത്തിൽ സലാം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ദീപാവലിയ്ക്കും മറ്റുമായി പത്ത് രൂപ കൊടുക്കുന്നതിന്റെ കൂലി ഉത്തർപ്രദേശുകാരൻ കിഴവൻ കാണിക്കുന്നുണ്ട്. ഒരു മാസത്തെ സലാമിന് പത്ത് രൂപയാണ് ചിലപ്പോൾ.മുംബൈയിലെ ജീവിതം ശരിക്കും ഞാൻ ആസ്വദിക്കുന്നുണ്ട്.
“സലാം സാബ്” കേൾക്കാൻ നല്ല സുഖമുണ്ട്.സാബ് എന്നെ വിളി കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു. ഗമ വിടാതെ ഞാൻ തിരിച്ചും സലാം പറഞ്ഞു.
“സാബ് എവിടെ പോകുന്നു?” മുഖത്ത് വാരിതേച്ച വിനയം അഭിനയിച്ച് അയാൾ ചോദിച്ചു.കഞ്ചാവ് വലിച്ച് തളർന്നിട്ടുണ്ട് കിഴവൻ.
‘ഒന്നുമില്ല.. ബസ്റ്റാൻഡ് വരെ..ഒരു ദോസ്ത് വരാം എന്ന് പറഞ്ഞിട്ടുണ്ട്’ ഞാൻ മറുപടി പറഞ്ഞു. ‘ഉംഉം..എനിക്ക് മനസ്സിലായി‘ എന്ന രീതിയിൽ അയാൾ ചിരിച്ചതായി എനിക്ക് തോന്നി.ഒരാഴ്ചയായിട്ട് ബസ്റ്റാൻഡിൽ നടക്കുന്ന എന്റെ കലാപരിപാടികൾ അയാൾ കണ്ടുകാണുമോ? ………മുംബൈയിലേയ്ക്ക് എത്തി ചേർന്ന് സ്ഥലം എല്ലാം ഒന്ന് പരിചയമായി വരുന്നതിനു മുൻപേ ബാർ ഡാൻസ് നിർത്തലാക്കി..ശവങ്ങൾ.അവിടെ പോയാൽ വേശ്യകളെ അടുത്ത് കാണാം എന്ന് പറഞ്ഞത് നാട്ടിലെ ദിവാകരൻ ആണ്.കുഴപ്പമില്ല അവരിൽ ചിലർ ആയിരിക്കും ഇപ്പോൾ ഇരുട്ടിന്റെ കൂട്ടുകാർജീവിതം ഇരുൾ നിറയുമ്പോൾ ഇരുളിൽ നിന്നു തന്നെ ആശ്വാസം കണ്ടെത്താൻ നടക്കുന്ന വിഡ്ഡികൾ…!
ബസ്റ്റാൻഡ് എത്തി. അവിടെ ഒരു മൂലയിൽ ദീപ നായിക് നില്പുണ്ട്.ബംഗാളിയാണ്.4 ദിവസം മുൻപ് പരിചയപ്പെട്ടതാണ് ഞാൻ അവളെ.30-35 വയസ്സ് പ്രായം തോന്നിക്കും, അവൾ പറഞ്ഞത് 25 ആണെങ്കിൽ കൂടിയും.അവളോട് പരിചയപ്പെട്ടത് നല്ല രസമായിരുന്നു.അന്ന് അവൾ കടും ചുവപ്പ് നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നത്.അതിൽ ഇളം റോസ് നിറത്തിലുള്ള വലിയ റോസാപൂക്കൾ പതിച്ചിരുന്നു.ഫലഫൂയിഷ്ടമായ ശരീരം ആവശ്യത്തിൽ കൂടുതൽ അവൾ കാണിച്ച് നിൽക്കുകയായിരുന്നു.അറപ്പ് തോന്നുന്ന വിധം ലിപ്സ്റ്റിക്.ഞാൻ ആദ്യമായിട്ട് പരിചയപ്പെട്ട വേശ്യ അവളാണ്.ആദ്യമായിട്ട് പറ്റിച്ച വേശ്യയും അവൾ തന്നെ.എന്ന് പറഞ്ഞാൽ ഞാൻ അവളുടെ അടുത്ത് പറ്റ്കാരൻ അയി എന്നല്ല, ഞാൻ അവളെ കബളിപ്പിച്ചു എന്നാണ്.പേരും കാര്യങ്ങളുമെല്ലാം ചോദിച്ചു. വീട്ടിലെ പൂവൻ കോഴി ചികലിടാൻ നേരം പിടക്കോഴിയുടെ ചുറ്റും ഒരു നടത്തമുണ്ട്.അന്നു ഇരുളിൽ അവളുടെ ചുറ്റും നടന്നപ്പോൾ അതാണെനിക്ക് ഓർമ്മ വന്നത്. നടക്കുന്നതിനിടയിൽ ഞാൻ പിറുപിറുത്ത് ചോദിച്ചു കൊണ്ടിരുന്നു.

‘വരുന്നുണ്ടോ..?എത്രയാ നിന്റെ റേറ്റ്..?’ ആവശ്യക്കാരനെ കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള കഴിവു വേശ്യകൾക്കുണ്ട്. അവൾ എന്റെ നേർക്ക് തിരിഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു.
‘പാഞ്ച് സൌ’ ഉംപെണ്ണിന്റെ ആഗ്രഹം കൊള്ളാം..അഞ്ഞൂറ് രൂപ പോലും
ഞാൻ പറഞ്ഞു.
“എന്റെ അടുത്ത് അത്രയും ഇല്ല അൻപത് രൂപവരുന്നോ?”
“ഹറാം സാലേ അൻപത് രൂപ!!??കടന്ന് പോടാ മുന്നിൽ നിന്ന്ശകുനം മുടക്കാൻ വന്നിരി്ക്കുന്നു ഒരോരുത്തർ” അവൾ ക്ഷുഭിതയായി പറഞ്ഞു. ഞാൻ ഉള്ളിൽ ചിരിച്ചു..പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്തേട്ടന്റെ പെട്ടിക്കടയിൽ കാലത്ത് തന്നെ ചെന്ന് 25 പൈസയ്ക്ക് അട്ടാണിക്കടല ചോദിച്ചപ്പോൾ ഇതേ പോലെ തന്നെയാണ് മറുപടി വന്നത്.ഒരു രൂപയിൽ താഴെ അട്ടാണി വിൽക്കാറില്ലാത്രെ!!അത് അന്തേട്ടന്റെ ആദ്യത്തെ കച്ചോടമായിരുന്നു.ശകുനം മുടക്കി പോലുംഅത് അവളുടെ തന്തയാണ്.അന്ന് അന്തേട്ടൻ25 പൈസ വലിച്ചെറിഞ്ഞു. പിന്നെ ആലോചിച്ചപ്പോൾ തോന്നി എല്ലാ തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടായിരിക്കും എന്ന്.അന്നത്തെ ദിവസത്തെ അവളുടെ ആദ്യ കസ്റ്റമർ ഞാനായിരുന്നിരിക്കണം.അവളൂടെ വിശാലമായ ശരീരത്തിന് 50 രൂപ വിലയിട്ട എന്നെ അവൾ ശപിച്ചിരിക്കണം. അവൾ ദു:ഖിച്ചിരിക്കണം. പെട്ടന്ന് തന്നെ അടുത്ത വേശ്യയുടെ അടുത്ത് ഇതേ ആവശ്യവുമായി ചെന്നു. അന്ന് ഞാൻ നാല് വേശ്യകളുടെ അടുത്ത് പോയി വില ചോദിച്ചു.മൂന്ന് പേർ ദീപ പറഞ്ഞത് പോലെ തന്നെ കണ്ണ് പൊട്ടും വിധം ചീത്ത വിളിച്ചു.ഒരുവൾ വേദനയോട് കൂടി മന്ദഹസിച്ചതായി തോന്നി.
…………ഇന്ന് ഇപ്പോൾ അധികം ആരുമില്ല.ഒന്നു കറങ്ങി വന്നപ്പോഴ്ക്കും ദീപ നായിക് ആരുടെയോ കൂടെ പോയിരിക്കുന്നു.അവൾ അവിടെ ഉണ്ടെങ്കിൽ കൂടിയും ഇനിയും അവളുടെ അടുത്ത് ചെല്ലാൻ പറ്റില്ല.അവൾക്ക് എന്റെ ഉദ്ദേശം മനസ്സിലായിരിക്കും. 10-15 വേശ്യകളുടെ പക്കൽ ഞാൻ വില ചോദിച്ചിട്ടുണ്ട് ഇതു വരെ. വലിയ പ്രതീക്ഷയോട് കൂടി അവർ അവരുടെ വില പറയുമ്പോൾ ഞാൻ 50രൂപ പറഞ്ഞ് അവരെ താഴ്ത്തിക്കെട്ടും.നിരാശരായി അവർ ചിലപ്പോൾ ചീത്ത വിളിക്കും ചിലപ്പോൾ മന്ദഹസിക്കും. നായ്ക്കൾശരീരം വിൽക്കൻ ശ്രമിക്കുന്ന പിശാചുക്കൾ.വിൽക്കാൻ വച്ച ശരീരം വില ചോദിക്കാൻ ചെന്ന എന്റെ മാന്യത ഞാൻ കണ്ടില്ലാന്ന് നടിച്ചു. ഒരു വേശ്യ പൊലും ഇല്ലാത്ത ബസ്റ്റാൻഡ് ഏതോ ശവപ്പറമ്പ് പോലെ തോന്നിപ്പിച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ.
………….ഇരുന്നിട്ട് കാര്യമില്ല, തിരിച്ച് പോയേക്കം എന്ന് കരുതിയപ്പോഴാണ് ഒരുവൾ വരുന്നത്.വേശ്യ തന്നെ..ഉറപ്പ്..രാത്രിയിൽ തലയിൽ ചൂടിയ മുല്ലപ്പൂ അതിന്റെ തെളിവാണ്.പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അവളെ കണ്ടിട്ടില്ല.മുല്ലപ്പൂവും,തോളത്തുള്ള ഹാൻഡ് ബാഗും,ചുണ്ടിലെ ചുവന്ന ചായവും,അറപ്പ് തോന്നുന്ന രീതിയിലുള്ള മേക്കപ്പുംവേശ്യകളെ കണ്ടാൽ അപ്പോൾ തന്നെ മനസ്സിലാക്കനുള്ള വരം എനിക്ക് ദൈവം തന്നിട്ടുണ്ട്. പൂവൻ കോഴി തള്ളക്കോഴിയുടെ ചുറ്റും നടക്കാൻ തുടങ്ങി.
“കിത്‌നാവരുന്നോഎത്രയാ നിന്റെ റേറ്റ്?” അവൾ ഒരു നിമിഷം എന്നെ നോക്കി.പിന്നെ പതുക്കെ പറഞ്ഞു..
‘തീൻ സൌ’ ഉംഇവൾ ഏതായാലും ഇത്തിരി ഓടിയ സാധനമാണ്.അതാണ് റേറ്റ് കുറവ്.മുന്നൂറെ ഉള്ളൂ. മാന്യതയുള്ള വേശ്യശവം!
ഞാൻ ഗൌരവത്തോട് കൂടി പറഞ്ഞു...
“50രൂപാ..വരുന്നുണ്ടേൽ വാ..” കൊത്തിപ്പറിക്കുന്ന നോട്ടത്തോട് കൂടി അവൾ എന്നെ നോക്കി.എനിക്ക് ചെറുതായി പേടിയായി.ഇനി അവൾ ശരിക്കും വേശ്യ അല്ലാതിരിക്കുമോ? ഒരു നിമിഷം ശങ്കിച്ച് അവൾ പറഞ്ഞു
‘അധികം ഒന്നും പറയണ്ട ഇരുന്നൂറ്..’ ആഹാ ഇതായിരുന്നല്ലെ…?ഞാൻ ഉള്ളിൽ ചിരിച്ചു.എന്റെ വലയിൽ ഒരു വേശ്യ കൂടി..ഞാൻ പറഞ്ഞു
“എന്റെ കൈയ്യിൽ അത്രയും ഒന്നും ഇല്ല” എടുത്ത വഴി അവൾ ചോദിച്ചു
‘പിന്നെ എത്രയുണ്ട് സാബിന്റെ കൈയ്യിൽ?’
ഞാൻ പറഞ്ഞു
‘എന്റെ കൈയ്യിൽ ആകെ അമ്പത് രൂപയെ ഉള്ളൂഅതിൽ കൂടുതൽ തരാൻ പറ്റില്ല.വേണമെന്നുണ്ടേൽ വന്നാൽ മതി’ പുരികം ചുളിച്ച് ഗുണ്ടയെപ്പോലെ ഞാൻ പറഞ്ഞു.
എടുത്ത വഴി അവൾ..
‘എന്നാൽ വാ പോകാം’ ഒരു നിമിഷം ഞാൻ എന്റെ ഷർട്ടിന്റെ  പോക്കറ്റിൽ ആകെയുണ്ടായിരുന്ന പത്ത് രൂപാ നോട്ടിനു മീതെ എന്റെ കൈത്തലം വച്ചു. കൈത്തലം പോക്കറ്റിനു മീതെ വയ്ക്കുന്നത് അവൾ അത് കണ്ടു
‘എന്തു പറ്റി..? വാ നമുക്ക് ഹോട്ടലിൽ പോകാം’ അവൾ വീണ്ടും പറഞ്ഞു.സത്യത്തിൽ ഞാൻ കൈവച്ചത് എന്റെ പോക്കറ്റിലായിരുന്നില്ല.എന്റെ നെഞ്ചിലായിരുന്നു എന്നുള്ളത് അവൾ അറിഞ്ഞില്ല. പറഞ്ഞ പൈസ ഇല്ലാതിരുന്നതല്ല പ്രശ്നം.എന്നെ ആദ്യമയിട്ടാണ് ഒരു വേശ്യ വിളിക്കുന്നത്.
“ഹോട്ടലിൽ പോകാൻ എന്റെ കൈയ്യിൽ പൈസ ഇല്ല”ഭാവം മറ്റാതെ തന്നെ ഞാൻ പറഞ്ഞു.
“പിന്നെ?” അവൾ നെറ്റി ചുളിച്ചു.ഞാൻ ചൂളാൻ തുടങ്ങി.
‘ഞാൻഞാ..ഞാൻ വെറുതെ സംസാരിക്കാൻ വേണ്ടി” വാക്കുകൾ മുഴുവിപ്പിക്കാൻ അവൾ അനുവദിച്ചില്ല.
‘എന്നാൽ വാ..നമുക്ക് അവിടെ പോയി ഇരുന്ന് സംസാരിക്കാം’ ഒഴിഞ്ഞ ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് അവൾ മൊഴിഞ്ഞു. എനിക്കാണേൽ കൂടുതൽ പേടിയായി.ചങ്ക് പട.. പട.. എന്ന് മിടിക്കുന്നു.ഞാൻ പറഞ്ഞു
‘എന്റെ കൈയ്യിൽ അമ്പത് രൂപ തികച്ചില്ല” അവളുടെ മുഖം ചുവന്നു.അവളുടെ കൈത്തലം എന്റെ കവിളിൽ പതിഞ്ഞ് അതും ഇപ്പോൾ ചുവക്കും എന്ന് എനിക്ക് തോന്നി. അവൾ ദേഷ്യത്തോട് കൂടി ചോദിച്ചു
‘നീ പിന്നെ എന്തിനാ വന്നത്.ഞങ്ങളുടെ അടുത്ത് വരുമ്പോൾ പൈസ കൊണ്ട് വരണമെന്ന് നിനക്കറിയില്ലെ സാലെ ബദ്മാശ്..?” അവളുടെ മേക്കപ്പ് ഇളകാൻ തുടങ്ങി. ഞാൻ അപ്പോൾ ഇലക്ഷൻ ദിനം കാവ്യാ മാധവൻ പറഞ്ഞത് പോലെ തന്നെയാണ് മറുപടി പറഞ്ഞത്
"അറിയാം ചേച്ചി..അറിയാംഅറിയാഞ്ഞിട്ടല്ലാ വന്നത്" കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരുടെ തലയിൽ ഇടാൻ വേണ്ടി ഞാൻ ബാക്കി കൂടി ചോദിച്ചേനേ
‘ഞാൻ അപ്പഴേ പറഞ്ഞതല്ലെ നിന്നോട്..?’ ആലോചിച്ച് നിൽക്കുന്നതിനിടയിൽ അവൾ ചോദിച്ചു
‘പിന്നെ നിന്റെ കൈയ്യിൽ എത്രയുണ്ട്.?’ കർത്താവേ..ഈ പെണ്ണും പിള്ള എന്നെ വിടാൻ ഉദ്ദേശമില്ലേ..?ഞാൻ പറഞ്ഞു.
‘പത്ത്..പത്ത് രൂപ കാണും..’പറഞ്ഞ് തീരുന്നതിനു മുന്നേ അവൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു.കൈവിരലുകൾക്കൊപ്പം പത്തിന്റെ ഒരു നോട്ട് ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് വന്നു.
“ഇത്രേം നേരം സംസാരിച്ചതിനു ഇതു മതിപൊക്കോ..ഇനി ഇവിടെ എങ്ങാനും നിന്നെ കണ്ടാൽ..ആ..ഹാ..പോടാ.സാലേ..കുത്തേ..കമീനേ..*&@#&%&^……“അവൾ ആ പൈസ അവളുടെ ബ്ലൌസിനുള്ളിൽ തിരുകി.
അധികം സംസാരിക്കാൻ നിന്നില്ല.ഞാൻ വേഗം നടന്നു (ഓടി).ഗേറ്റ് കടന്നപ്പോൾ വാച്ച് മാൻ കൈ നെറ്റിയിൽ വച്ച് സലാം പറഞ്ഞു.എന്റെ വിളറി പിടിച്ച മുഖം കണ്ട് അയാൾ ചോദിച്ചു
‘എന്തു പറ്റി സാബ്ദോസ്ത് വന്നില്ലേ?’ അയാൾ എന്തൊക്കെയോ അർത്ഥം വച്ച് ചോദിച്ചത് പോലെ എനിക്ക് തോന്നി.ഭാവ വ്യത്യാസം കൂടാതെ ഞാൻ പറഞ്ഞു.
“ഇല്ലദോസ്ത് വന്നില്ല..ഇനി ഒരിക്കലും വരുമെന്ന് തോന്നുന്നില്ല”
ഞാൻ വേഗം എന്റെ റൂമിലേയ്ക്ക് ഓടി.

30 comments:

  1. ഇത് എഴുതിയതും ഒരു സാഹസം...ഒന്നു പറഞ്ഞുകൊള്ളട്ടെ, നായകൻ ഞാനല്ലാ!

    ReplyDelete
  2. 20 വയസ്സിന്റെ ഇളക്കങ്ങള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  3. കൊള്ളാം....നല്ല രസമായി വായിച്ചു...

    ReplyDelete
  4. ഹ..ഹ..ഹ
    ഇമ്മാതിരി നിഷ്കളങ്കന്മാരു ഈ പണിക്കിറങ്ങിയാൽ ഇത് പോലിരിക്കും....

    കൊള്ളാം...രസകരമായി വിവരിച്ചു..
    ആശംസകൾ

    ReplyDelete
  5. വെറും അമ്പത് ഉലുവായും കൊണ്ട് കൊത്താനിറങ്ങിയിരിക്കുന്നു.
    ശുംഭൻ. സോറി ട്ടോ കുട്ടാ, സോറി.

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  7. വേശ്യകള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നിലയും വിലയും ഉള്ളതെന്ന് ആ പയ്യന് അറിഞ്ഞൂടാ... പാവം!

    ReplyDelete
  8. നല്ല പോസ്റ്റ്... ആദ്യം ഞാൻ കരുതി ഇത് ഒരു സീരിയസ്സ് പോസ്റ്റാണെന്ന്.. എന്തായാലും എനിക്ക് ഇഷ്ടമായി ഈ എഴുത്ത്..

    ReplyDelete
  9. Nice writings..! Keep it up!

    O.T

    Try to reduce the length of the post slightly.It may help the reader to go through it till the end.

    ReplyDelete
  10. Ente swantham anubhavam orma varunnu. Nalla ezhuthu. Abhinandhanagal

    ReplyDelete
  11. അനുഭവങ്ങള് ആണ് എന്ന് പറയാന് ഒരു മടി അല്ലേ..
    നല്ല എഴുത്ത്. all the best.

    ReplyDelete
  12. കൊള്ളാം നന്നായി എഴുതി..പക്ഷെ ഡെൽവിൻ ആന്റണിയുടെ ആദ്യത്തെ കമന്റിനോടെനിക്ക് വിയോജിപ്പുണ്ട്...കാരണം...സംശയം..

    ReplyDelete
  13. oab, chandikkunju,aalavanthan,kampr.....എല്ലാവർക്കും നന്ദി.നിഷകളങ്കത ഒരു ശാപം.....
    സാദിക്കാ..50 തികച്ചില്ലയിരുന്നു...10...10 മത്രം..ശുംഭൻ എന്ന് വിളിച്ചതിനു എന്നോട് സോറി പറയണ്ട..ഞാൻ പറഞ്ഞില്ലേ..നായകൻ ഞാനല്ല....
    അഭി..നന്ദി..
    തണൽ...വീണ്ടും വന്നതിൽ സന്തോഷം...അല്ലാ വേശ്യകൾക്ക് ഇത്രെം വിലയുണ്ടോ?

    ReplyDelete
  14. കണ്ണൻ- എന്റെ എഴുത്ത് ഇഷ്ടമായതിൽ സന്തോഷം..സീരിയസ്സിൽ നിന്നും തുടങ്ങി അവസാനം കോമഡി ആക്കാൻ തന്നെയായിരുന്നു ഞനും കരുതിയത്..വീണ്ടും വരിക..
    റിയാസ്, കുന്നേക്കാടൻ,ഫിറൂ-നന്ദി..വീണ്ടും വരിക..

    ReplyDelete
  15. ഫൈസൽ-ഞാൻ ഇത് അദ്യം എഴുതിയപ്പോൾ ഇതിലും വലൂതായിരുന്നു.പിന്നീട് ചുരുക്കിയതാണെന്ന്...പക്ഷെ എന്നലും വലുതായിപ്പോയി..അടുത്ത തവണകളിൽ ശരിയാക്കം..എന്നാലും ഇവിടെ വന്ന് ഇത് പറയാൻ കാണീച്ച ആ നല്ല മനസ്സിനു നന്ദി...
    ഷിഹാബ്- നന്ദി..വീണ്ടും വരണേ..
    അനോണിക്കുട്ടാ...നായകൻ ഞാനാണെന്ന് പലരും കരുതി..നായകൻ ഇവിടെയുണ്ടേ........

    ReplyDelete
  16. ഷാഹു, കുറ്റൂരി- അനുഭവങ്ങൾ ഞാൻ അനുഭവളയി തന്നെ എഴുതാറുണ്ട്..എം.ടി യുടെ മഞ്ഞ് എന്ന നോവലിന്റെ ആദ്യ മൂന്ന് നാല് പേജ് മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ…അതിൽ ഹിന്ദി സംസാരിക്കുന്നവരുടെ നടക്കുന്ന സംഭാഷണം വളരെ ഹ്രദ്യമായി തോന്നി. ആ സംഭാഷണം എം.ടി മലയാളത്തിലും ഹിന്ദിയിലുമായിയണ് എഴുതിയത്.നാം ആ കഥയിൽ ലയിച്ചിരുന്നു പോകും. സാബ് എന്നുള്ള പദവും, നമസ്തെ ജി എന്നുള്ളതും ആരു വായിച്ചാലും മനസ്സിലാകുന്നവ തന്നെ! മുംബൈയിലെ ജീവിതം ഇതെഴുതുവാൻ സഹയിച്ചു.’വസായ്’ ബസ്റ്റാന്റിലെ വേശ്യകൾ ഇപ്പോഴും അവിടെ തന്നെയുണ്ടാകും.പിന്നീട് തകഴിയുടെ സാഹസം എന്നുള്ള കഥയും...അയല്പക്കകാരി പെൺകുട്ടിയുമായി കിടക്ക പങ്കിടാൻ ചെന്ന നായകൻ അവസാനം അതിനു മുതിരാതെ തിരിച്ചോടി പോകുന്ന കഥ ഇതെഴുതുവാൻ സഹായിച്ചിട്ടുണ്ട്. ഇതു വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുകയും, നല്ല മനസ്സോടെ വിമർശനങ്ങൾ തന്നവരെയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.ഇനിയും നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു.

    എന്നെ ആരും സംശയിക്കല്ലേ...ഒരു അനോണിക്കുട്ടൻ വന്ന് കുറ്റം ഏറ്റിട്ടുണ്ടേ..

    ReplyDelete
  17. സാഹസം കഥയില്‍ കൊള്ളാം

    ReplyDelete
  18. കൊള്ളാം കേട്ടോ..നല്ല രസകരമായി അവതരിപ്പിച്ചു..

    ഈ മുന്‍‌കൂര്‍ ജാമ്യം എടുക്കേണ്ട ആവശ്യം ഉണ്ടായിരിന്നോ ? ഹഹ...


    ആശംസകള്‍...വീണ്ടും വരാം..

    ReplyDelete
  19. പ്രിയ-സാഹസം കഥയിൽ മാത്രമെ ഉള്ളൂ..
    വില്ലേജ്മാൻ-മുങ്കൂർ ജാമ്യം പൊല്ലാപ്പായി...കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം..എപ്പോഴും സ്വാഗതം..

    ReplyDelete
  20. Enjoyed my first visit. I am also from Trissur

    ReplyDelete
  21. തൊമ്മി-വന്നതിലും കമന്റിയതിലും സന്തോഷം..ത്രിശ്ശൂരിൽ എവിടെയാണ്? ഇനിയും വരണേ..
    ജയരാജ്- ശ്ശോ....ഇതിലെ നായകൻ ഞാനല്ലേ...ഞാൻ പെട്ടിട്ടില്ലേ..........ഹ ഹ

    ReplyDelete
  22. ഇനിപ്പൊ നീയതങ്ക്ട് എറ്റെടുത്തോടാ ചുള്ളാ...കൊഴപ്പൊന്നുല്ലാടാ...ചെളിയ്‌ല്ലേ...കഴിക്യാ മതീടെക്കാ...

    ReplyDelete
  23. ഹ ഹ...അതു കലക്കീട്ട്ണ്ട് ട്ടാ....ഈ ചെളി കഴുകിയാൽ പോകോ?

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...