Monday, October 24, 2011

എന്‍റെ ജിദ്ദ ബ്ളോഗേഴ്സ് മീറ്റ്


അങ്ങിനെ ഏകദേശം 2 വർഷത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വ്യാഴം 20-10-2011 രാത്രി 8.30നു ജിദ്ദയിൽ വച്ച് ഞാൻ കുറെ ബ്ലോഗ് പുലിക്കുട്ടികളെ കണ്ട് മുട്ടി... 2 വർഷത്തെ കാത്തിരിപ്പ് എന്നാൽ, കഴിഞ്ഞ തവണത്തെ ജിദ്ദ മീറ്റിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കാതെ അടുത്ത മീറ്റിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.ജിദ്ദയിൽ നടന്ന കഴിഞ്ഞ തവണത്തെ മീറ്റിനു വേണ്ടി പോയി, അതിൽ പങ്കെടുക്കാൻ സാധിക്കാതെ ആ സ്ഥലത്തിന്റെ പടി വരെ ചെന്നെത്തി തിരിച്ച് വന്നവന്റെ വിഷമം ചെറുതായിരുന്നുല്ല(കൊമ്പൻ മൂസേ..@#@*^*%^&&) . എന്നാൽ ഇത്തവണ നേരിട്ട് ചെന്ന് ആദ്യം കെട്ടിപിടിച്ചത് കൊമ്പനെകൊമ്പനെ പുകഴ്ത്തി പറഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ ഉള്ള ചീ‍ത്ത പേര് കളയുന്നില്ല
ചെറിയ സദസ്സ് (കാതലുള്ള സദസ്സ്)

ഒരു കൂട്ടുകാരന്റെ കൂടെയാണ് ഞാൻ മീറ്റ് നടക്കുന്ന “ടേസ്റ്റി റെസ്റ്റോറന്റിൽ“ എത്തിയത്..അദ്ദേഹം എന്നെ സ്ഥലത്ത് ശരിയായി തന്നെ എത്തിച്ചു. പോട്ടം പിടിക്കാനായി ഒരു ക്യാമറ കൊണ്ട് പോയിരുന്നു..പക്ഷെ അതിൽ ബാറ്ററി ഉണ്ടായിരുന്നില്ല. മീറ്റ് നടക്കുന്ന സ്ഥലം ഷറഫിയ ഒരു മാർക്കറ്റും കൂടി ആയതിനാൽ അവിടെ നിന്നും വാങ്ങാം എന്നയിരുന്നു ഉദ്ദേശം. അവിടെ ചെന്ന് കുറെ കടയിൽ നോക്കി..എവിടെയും റീചാർജബിൾ ബാറ്ററി ഉണ്ടയിരുന്നില്ല. 8.30 നു പരിപാടി തുടങ്ങും. അതിനാൽ സമയം വൈകിക്കണ്ട എന്ന് കരുതി ഒരു നോർമൽ ബാറ്ററിയും വാങ്ങി ഞാൻ മീറ്റിനു വേണ്ടി നടന്നു. ടേസ്റ്റിയിലേയ്ക്ക് നടക്കുമ്പോൾ ചുറ്റും കാണുന്നവർ ബ്ലോഗർമാർ തന്നെയോ എന്ന് ഞാൻ സംശയിച്ചു.
“റജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കില്ല നമുക്ക് സ്പോൺസർമാരെ കിട്ടും“ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച കൊമ്പൻ എന്നെ ചതിച്ചു. രണ്ടാമതും കൈ നീട്ടി വന്ന കൊമ്പനു ഞാൻ തിരിച്ച് വീണ്ടും ഹസ്തദാനം നടത്തിയപ്പോൾ അത് നിരാകരിച്ച് 10 റിയാൽ ഫീ ചോദിച്ച കൊമ്പൻ എന്നെ ഞെട്ടിച്ച് കളഞ്ഞു. (ഫുഡ് കഴിഞ്ഞപ്പോൾ അത് മാറി) വേറെ ആരും കണ്ടില്ല എന്ന് മനസ്സിലായപ്പോൾ നാണക്കേട് പുറത്ത് കാട്ടാതെ ഞാൻ വേഗം 10 റിയാൽ എടുത്ത് കൊടുത്തു. അതിനു ശേഷം കുറെ പേരെ പരിചയപ്പെട്ടു. നൌഷദ് കെ.വി, സമദ് കാരാടൻ, ഷാജു അത്താണി, ഉസ്മാൻ ഭായ്, വള്ളിചേട്ടൻ, അൻവർ വടക്കാങ്ങര, അബുള്ള സർദാർ, ജബ്ബാർ വട്ടപ്പൊയ്യിൽ, സലീം ഇ. പി, നിർവിളാകാൻ, മുഹമ്മദ് കുഞ്ഞ്,സാദത്ത്, ലാല ദുജ, എം.കെ കടവത്ത്, സക്കറിയ, തുടങ്ങി ഒരുപാട് പേർ.. ചിലരെ മുൻപ് അറിയാവുന്നതും ആയിരുന്നു. മൊത്തത്തിൽ ഒരു 35-ഓളം അംഗങ്ങൾ ഉണ്ടായിരുന്നു……
ഉത്ഘാടകയായ ശ്രീമതി കലാവേണു ഗോപാലിനെയും കാത്ത് ഞങ്ങൾ ഇരുന്നു. അവസാനം 9 മണി ആയപ്പോൾ സഹി കെട്ട് സമദ് കാരാടനോട് “ ഈ കലാവേണുഗോപാൽ.” എന്ന് പറഞ്ഞ് കൊണ്ട് കുറച്ച് ഉറക്കെ ചില കാര്യങ്ങൾ ചോദിക്കാൻ ഒരുങ്ങിയപ്പോൾ കണ്ണ് ഉരുട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “പതുക്കെ പറദേ ഈ ഇരിക്കുന്നതാ കക്ഷി” എന്ന്. ഞാൻ വേഗം അവിടെ നിന്നും മുങ്ങി.  മീറ്റ് തുടങ്ങി. ഔപചാരികമായ ഉത്ഘാടനം ശ്രീമതി കലാവേണുഗോപാൽ നിർവ്വഹിച്ചു. അതിനു ശേഷം ഇസ്മായിൽ കരുതേരിയുടെ ചെറിയ ക്ലാസ്സ്. ഇന്റർ നെറ്റിനെയും ബ്ലോഗിനെയും കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ പുതിയ അറിവുകളായിരുന്നു.  ഇന്ത്യയിലെ ചില നല്ല ബ്ലോഗുകളെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ “തൂവൽതെന്നലിനെ” കുറിച്ച് പറയുമെന്ന് ഞാൻ കരുതി. ഇതിനിടയിൽ ഇന്ത്യയിൽ പ്രചാരമുള്ള ബ്ലോഗുകൾക്കിടയിൽ ദക്ഷിണേന്ത്യയിലെ ഒരു “കാമത്തിന്റെ” ബ്ലോഗ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുഷ്ടൻ അതിന്റെ ലിങ്ക് പറഞ്ഞില്ല. സ്വകാര്യമായിട്ട് ചോദിക്കണം എന്ന് കരുതിയതാണ്. പിന്നെ എന്നെ തെറ്റിദ്ധരിച്ചാലോ എന്ന് കരുതി ചോദിച്ചില്ല. ഇനി കാമം എന്നത് വല്ല ബോഗന്റെ പേരാണെങ്കിലോ? കർണ്ണാടകയാണ് അദ്ദേഹം പറഞ്ഞ സ്ഥലത്തിന്റെ പേര് എന്നാണ് എന്റെ ഓർമ്മ. അവിടെ പിന്നെ അങ്ങിനത്തെ പേരുള്ള വല്ലവരും കാണും. ഞാൻ അടങ്ങി ഒതുങ്ങി ഇരുന്നു.
ഇസ്മായിൽ കരുതേരി
                                                  
ശ്രീമതി. കലാ വേണുഗോപാല്‍

പിന്നെ പരിചയപ്പെടുത്തലായിരുന്നു. “അന്യോന്യം” എന്നായിരുന്നു ആ പരിപാടിയുടെ പേര് എന്നാണ് ഓർമ്മ. ഞാനും കയറി എന്നെ പരിചയപ്പെടുത്തി, എന്റെ ബ്ലോഗനുഭവങ്ങളും പറഞ്ഞു. പലരുടെയും അനുഭവങ്ങൾ ഞാൻ കേട്ടു.
എന്‍റെ "ചരിത്ര" പ്രസംഗം
സമദ് കാരാടന്‍റെ പരിചയപ്പെടുത്തല്‍ 
 
സമയം ഒരുപാട് മുന്നോട്ട് പോയി. ഞാൻ നോക്കിയപ്പോൾ ഏകദേശം 11.15. അപ്പോഴാണ് ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന് കാര്യം ഓർമ്മ വന്നത്. ആമാശയം ഇരയെ കിട്ടാത്ത സിഹത്തിനെ പോലെ അലറി. ഗ്ഗർ..ഗ്ഗർ.ഗ്ഗർ. ഇടയ്ക്ക് എല്ലവരും പിറകിലേയ്ക്ക് തിരിഞ്ഞ് നോക്കിയിരുന്നത് ഭക്ഷണം വന്നോ എന്ന് അറിയാനായിരുന്നു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ കരുതിയത് വല്ല ബ്ലോഗർമാർ പുതിയത് വന്നാൽ കാണാൻ വേണ്ടിയാകും എന്നാണ്. സിംഹം വീണ്ടും അലറിക്കൊണ്ടിരുന്നു.
“അന്യോന്യം” പരിപാടി കഴിഞ്ഞപ്പോൾ ഭക്ഷണം ഇപ്പോൾ വരും എന്ന് കരുതി ഇരുന്നു. അപ്പോൾ ആണ് ഉസ്മാൻ ഭായി പറഞ്ഞത്, ഇനി നമുക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാം എന്നു. പരിപാടി വേഗം നടത്താൻ ഞാനും കൂടി. അവസാനം എന്നെ പിടിച്ച് അതിന്റെ സെക്രട്ടറി ആക്കി. കൂട്ടിനു ഷാജുവും. ഇനി വേണം ജിദ്ദ ചാപ്റ്ററിനെ ഒരു ലെവലിൽ എത്തിക്കാൻ. ആലോചിക്കുമ്പോൾ അസ്സല് ചിരിയാണ് വരുന്നത്.
ഷാജു അത്താണി (സെക്രട്ടറി)
ഭാരവാഹികള്‍ 
 






















  പിന്നെ ഭക്ഷണം എത്തി. ചിക്കനില്ലാത്ത ചിക്കൻ കറി  ഞാൻ ആദ്യമായി കഴിച്ചു. (ഉരുളക്കിഴങ്ങ് ധാരാളം ഉണ്ടായിരുന്നു. ഇനി അത് കിഴങ്ങ് കറിയാവോ എന്തോ?) കൂട്ടത്തിൽ ചപ്പാത്തിയും നൂലപ്പവും ബീഫ് കറിയും. പൊറോട്ട ഞാൻ കഴിച്ചില്ല. ബ്ലോഗർമാർ ആരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നില്ല.വിശ്നന്നിരിക്കുന്ന സമയം ‘എന്ത് ബ്ലോഗ്? ഏത് ബ്ലോഗർ?’ നീണ്ട ഒരു ഏമ്പക്കം വിട്ട് കഴിഞ്ഞപ്പോൾ സമയം ഏകദേശം രാത്രി12.15.
ഉള്ളത്കൊണ്ട് ഓണം പോലെ
പിന്നീട് എല്ലാവരോടും യാത്ര പറഞ്ഞ് ലാലസിന്റെ കാറിൽ കയറി യാത്രയായി. അദ്ദേഹം എന്നെ താമസ സ്ഥലത്ത് കൊണ്ട് ചെന്നാക്കി. യാത്രയിൽ കൂടെ ഷാജുവും, വട്ടപ്പൊയ്യിലും ഉണ്ടായിരുന്നു. റൂമിൽ എത്തിയപ്പോൾ രാത്രി 1.30. വെള്ളിയാഴ്ച ആയതിനാൽ വേഗം ഓടി ഫേസ്ബുക്കിൽ ‘മ’ ഗ്രൂപ്പിൽ  കയറി. നോക്കിയപ്പോൾ വട്ടപ്പൊയ്യിൽ ഫോട്ടോസ് താളിക്കുന്നു. കുറെ ലൈക്ക് ചെയ്തു, കമന്റിട്ടു.ഏകദേശം 2.30 ആയപ്പോൾ ഉറങ്ങാൻ കിടന്നു. കിടന്നപ്പോൾ മനസ്സിൽ വന്നത് ഇസ്മായിൽ കരുതേരി പറഞ്ഞ ഒരു കാര്യം മനസ്സിൽ വന്നു. “Virtual Friends Became Actual Friends”. മനസ്സിൽ നല്ല കൂട്ടുകാർ മാത്രം. എന്നും ഈ ബന്ധം നിലനിർത്തുവാൻ ഞാൻ ആഗ്രഹിച്ച്  കണ്ണുമടച്ച് കിടന്നു. 

മലയാളം ന്യൂസില്‍ വന്ന വാര്‍ത്ത.25-10-11
“നന്ദി..ഇങ്ങനെ ഒരു വേദി ഒരുക്കി തന്ന ഇതിന്റെ സംഘാടക സമിതിയ്ക്ക്.എന്റെ പ്രിയപ്പെട്ട കൊമ്പനു..മീറ്റിനു കൊണ്ട് ചെന്നാക്കിയ എന്റെ കൂട്ടുകാരനുപാതിരാത്രിയ്ക്ക് തിരിച്ച് എന്നെ താമസ സ്ഥലത്ത് കൊണ്ട് ചെന്നാക്കിയ പ്രിയ ലാലാസിനുദൈവത്തിന്എന്റെ നല്ല കൂട്ടുകാർക്ക്

33 comments:

  1. സമ്മതിച്ചു ....കൊള്ളാം...!!

    ReplyDelete
  2. വിശന്നിരുന്നപ്പൊള്‍ ആമാശയവും, ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ വേറെ പലതും ഗര്‍ജിച്ചതും ഇവിടെ ദുബായില്‍ വരെ അറിഞ്ഞിട്ടുണ്ട് മോനേ ഡെല്‍വിനേ...

    അടിപൊളി പോസ്റ്റ്... നല്ല നര്‍മ്മം... കലക്കി മച്ചു...

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. അടിപൊളി.. ഡെൽവിൻ സെക്രട്ടറി ആയ സ്ഥിതിക്ക് അടുത്ത വര്ഷം കിഴങ്ങ് പോലും ഇല്ലാതെ ചിക്കനെ ഓര്‍ത്തു കഴിക്കുന്ന കറി ആകാതിരുന്നാല്‍ മതി..

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഇതിന്റെ സംഘാടകര്‍ക്കും ഈ പോസ്ടിട്ട സെക്രട്ടറി മച്ചുവിനും..

    ReplyDelete
  5. മീറ്റും ഈറ്റും പോസ്റ്റും കലക്കി....... :)

    ReplyDelete
  6. അഭിനന്ദനങ്ങള്‍..ഇനിയും മീറ്റുകള്‍ നടക്കട്ടെ..എല്ലാവിധ ആശംസകളും...

    ReplyDelete
  7. എന്റെ "ചാരിത്ര്യ പ്രസംഗം" ?????
    വിവരണം വളരെ കുറഞ്ഞു പോയോ ..നന്നായി
    ഭാവുകങ്ങള്‍ ....
    www.harithakamblog.blogspot.com

    ReplyDelete
  8. മോനേ കലക്കിട്ടൊ
    നീ ഇരിങ്ങാലകുടക്കാരന്‍ തന്നെ, ആ ഇന്നസന്റിനിസം എല്ലാത്തിലുമുണ്ട്
    നന്നായി എഴുതി ഡെലവിന്‍ ,അടിപൊളിയാണ്,
    ആശംസകള്‍

    ReplyDelete
  9. കാമത്ത് ചിരിപ്പിച്ചു.. രസകരമായി അവതരണം.. വിശപ്പ്‌ തീരെ സഹിക്കാന്‍ പറ്റില്ലെന്ന് മനസ്സിലായി.. ഇനി വേണം നമുക്ക് ഇതൊരു ലെവലില്‍ എത്തിക്കാന്‍... കരുതേരി യല്ല മരുതേരി ആണ്.. ഡോക്ടര്‍ ഇസ്മയില്‍ മരുതേരി... കിഴങ്ങ് കറിയില്‍ കഷ്ണങ്ങള്‍ ഉള്ള ഒരു മീറ്റാവണം അടുത്തത്.. അന്ന് ഭക്ഷണം ആദ്യം ആക്കണം ...
    ബ്ലോഗ്‌ കാരണം പ്രേമം സഫലമായ വകയില്‍ ആവട്ടെ അടുത്ത മീറ്റ്.. ഇന്ന് മീറ്റിന്റെ പകിട്ട് അല്പം കുറഞ്ഞാലും വേണ്ടില്ല , ഈറ്റ് ന്റെ പകിട്ട് കുറയ്ക്കണ്ട... ചാരിത്ര്യ പ്രസംഗം ചരിതാര്‍ത്യ പ്രസംഗം എന്ന് തിരുത്തി വായിച്ചു. നന്നായി

    ReplyDelete
  10. സിക്രട്ടറിയുടെ പ്രസംഗത്തെ കുറിച്ചൊക്കെ എനിക്കും അറിവ് കിട്ടിയിട്ടുണ്ട് കേട്ടോ.. പുതിയ സാരഥികള്‍ക്ക് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  11. സ്വതസിദ്ധമായ ശൈലിയില്‍ രസകരമായ വിവരണം. സന്തോഷത്തോടെ വായിച്ചു. പുതിയ രചനകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete
  12. ഡെൽ‌വിൻ,ബ്ലോഗ് കച്ചവടത്തിൽ വൻ ലാഭം കൊയ്തത് താങ്കളാണ്... ഹി.. ഹി..
    ബ്ലോഗ്ഗ് മീറ്റിലെ അനുഭവം രസകരമായി വിവരിച്ചു...
    എല്ലാ വിധ നന്മകളും നേരുന്നു

    ReplyDelete
  13. പരമ്മള്‍, ശ്രീ..നന്ദിയുണ്ട് മക്കളെ..
    തിരിച്ചിലാണ്‍...ജിദ്ദ യില്‍ ഉള്ളവരുടെ ഗര്‍ജ്ജനം അങ്ങിനെയാണ്‍~ 7 ലോകങ്ങളും കേള്‍ക്കുമ്..
    ലുല്- നന്ദി

    ReplyDelete
  14. ഫെനില്‍ നല്ല പോസ്റ്റ്‌..മീറ്റിന്റെ അനുഭവങ്ങള്‍ രസായിട്ട് പറഞ്ഞു...അപ്പോള്‍ കൊമ്പന്‍ ഒരു സംഭവം ആയിരുന്നു അല്ലെ..പിന്നെ ആ കാമത്തിന്റെ URL കിട്ടിയാല്‍ എനിക്കും തരണേ..

    ReplyDelete
  15. ജെഫൂ-അടുത്ത വര്ഷം ഇത് ഇതേപോലെ നിലവില്‍ ഉണ്ടായാല്‍ മതിയാര്‍ന്ന്....
    സീത, നൌഫൂ, അക്ബര്‍- നന്ദി വീണ്ടും വരിക.
    ശ്രീക്കുട്ടന്‍-നന്ദി
    മുഹമ്മദ് കോയ- അത് ചാരിത്ര പ്രസംഗം ആയിരുന്നില്ല...ചരിത്ര പ്രസംഗം ആയിരുന്നു.

    ReplyDelete
  16. ഷാജു-നന്ദി മോനേ ഈ നല്ല വാക്കുകള്‍ക്ക്
    ഉസ്മാന്‍ ഭായ്...ചാരിത്ര്യം എന്നല്ല...ചരിത്രം എന്നാണ്‍ ഞാന്‍ എഴുതിയത്...പ്രേമം സഫലമായ വകയില്‍ നമുക്ക് ഒന്നു മീറ്റാം .അന്ന്‍ കാമത്തിന്റെ ലിങ്കിന്റെ കാര്യം മറക്കണ്ട.ഹ ഹ
    നാമൂസ്- ഇവിടെ വന്നതിനും നല്ല അഭിപ്രായത്തിനും നന്ദി..കഥ്ഹകള്‍ പറക്കുന്നുണ്ടല്ലേ...

    ReplyDelete
  17. സമദിക്ക- നന്ദി മാഷേ....
    മുഹമ്മദ് കുഞ്ഞി...ഇങ്ങനെ ജീവിച്ച് പോട്ടെ മാഷെ
    ഭൂബായിക്കാരന്‍-നന്ദി മാഷെ...കൊമ്പന്‍ സംഭവം തന്നെ..ലിങ്ക് കിട്ടിയാല്‍ ഞാന്‍ അതും വച്ച് ഒരു പോസ്റ്റിടും..ഹല്ല പിന്നെ..
    അജിത്ത്- നന്ദി...

    ReplyDelete
  18. സെക്രട്ടറി അവസരത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിച്ചു....:)
    നന്നായി എഴുതി...ഭാവുകങ്ങള്‍...!

    ReplyDelete
  19. എന്തെങ്കിലും എഴുതിയാല്‍ അതും താങ്കള്‍ ഒരു വിഷയമാക്കില്ലേ...കുട്ടാ...തല്‍ക്കാലം അടി..പൊളി...എന്താ പോരേ...

    ReplyDelete
  20. നല്ല വിവരണം ചിത്രങ്ങളോട് കൂടി..
    ആശംസകള്‍!

    ReplyDelete
  21. ഏകദേശം ഒരു ഐഡിയ കിട്ടി. ബ്ലോഗ്മീറ്റ് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച്. താങ്ക്സ്

    ReplyDelete
  22. വളരെ നന്നായി എഴുതി ..............
    ആശംസകള്‍

    ReplyDelete
  23. ഐക്കരപ്പടിയന്‍ ,ഐക്കരപ്പടിയന്‍,സ്വന്തം സുഹൃത്ത് ,Shikandi ,വട്ടപ്പൊയിൽ ,Noushad Vadakkel ,moideen angadimuga...thanks to all...

    ReplyDelete
  24. ഡല്‍വിന്‍ കലക്കീട്ടോ...

    ReplyDelete
  25. ആദ്യമായി ബ്ലോഗിലൂടെ ജിവിതം നേടിയെടുത്ത കൂട്ടുക്കാരന്‍
    ബ്ലോഗിലൂടെ സഹാധര്‍ മണിയെ കണ്ടെത്തിയ കൂട്ട് കാരന്‍
    അതെ അതാണ്‌ എന്റെ പൊന്നനിയന്‍ ടെല്‍വിന്‍

    ReplyDelete
  26. pinsaad-thanks
    komban-nandi undu komba ee nalla vaakkukalkku...

    ReplyDelete
  27. devin nannayittundootta... Ella fotosum enikkumkoode mail cheyyumo?

    ReplyDelete
  28. സംഗതി ഉസ്സാറായിക്ക്ണ്

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...