കരൾ ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോഴും ഞാൻ ഇത്രയധികം
വേദനിച്ചിട്ടില്ല. ഇതിപ്പോൾ എന്റെ ബോധം നശിച്ച് കഴിഞ്ഞു എന്നാണ് എല്ലാവരും പറയുന്നത്.
പക്ഷെ ഇല്ല... എനിക്ക് ഇപ്പോഴും ബോധം ഉണ്ട്. ഇന്നലെ അച്ചൻ വന്ന് അന്ത്യ കൂദാശ തന്നപ്പോഴും
എനിക്ക് ബോധമുണ്ടായിരുന്നു. പിന്നെ എന്തിനാണ് അവൾ, എന്റെ ഭാര്യ, എനിക്ക് ഓർമ്മ ഒട്ടും
ഇല്ല എന്ന് പറഞ്ഞത്? ചിലപ്പോൾ ഞാൻ കണ്ണ് അടച്ച് കിടക്കുന്നതിനാൽ അവർക്ക് അങ്ങിനെ തോന്നുന്നുണ്ടാകാം.ഞാൻ
ഒന്നും തന്നെ അവരോട് സംസാരിക്കാറില്ലല്ലോ...അതുകൊണ്ടാണോ എന്റെ മരണത്തിന്റെ സമയമായി
എന്നാണോ അവർ ചിന്തിക്കുന്നത്? ഇല്ല, ഒരിക്കലുമില്ല. ഇതല്ല എന്റെ അവസാനം. എനിക്ക് മരണ
വേദന ഇല്ല. പക്ഷെ എന്നെ കാണാൻ വരുന്നവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങളും അവരുടെ ചിലവാക്കുകളും
എന്നെ വേദനിപ്പിക്കുന്നുണ്ട്.
ഒട്ടും നിയന്ത്രണമില്ലാത്ത മദ്യപാനമാണ് എന്നെ ഈ
അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചത്, അത് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. വളർന്ന് വരുന്ന
22കാരൻ മകനോട് മദ്യത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് പറയണമെന്നുണ്ട്. പക്ഷെ എന്റെ നാവ്
പൊന്തുന്നില്ല. എന്നെ കാണാൻ വരുന്നവരെ അഭിമുഖീകരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഞാൻ കണ്ണും
അടച്ച് കിടന്നു. അപ്പോൾ കൂട്ടത്തിൽ വന്ന പെങ്ങളോട് ഭാര്യ പറയുന്നത് കേട്ടു, ഒട്ടും
ഓർമ്മയില്ല വല്ലപ്പോഴും ഓർമ്മ വന്നാൽ എന്നെ വിളിക്കും എന്ന്. എനിക്ക് ഓർമ്മയില്ലാത്തത്
കൊണ്ടല്ല ഞാൻ എഴുന്നേൽക്കാത്തത് എന്ന് അവർക്ക് അറിയില്ലല്ലോ? ആളുകളുടെ സഹതാപം നിറഞ്ഞ
നോട്ടത്തെ എനിക്ക് അറപ്പ് കലർന്ന് ഭയമാണ്. രണ്ടാഴ്ച മുൻപ് വന്ന അളിയൻ എന്റെ കൈയ്യിൽ
പിടിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
“അളിയാ വാ എഴുന്നേൽക്ക് നമുക്ക് രണ്ടെണ്ണം അടിച്ചിട്ട്
വരാം” എനിക്ക് അത് കേട്ടപ്പോൾ വിഷമം തോന്നി. പക്ഷെ അളിയനെ കൊണ്ട് അത് പറയിപ്പിച്ചത്
ഞാൻ തന്നെയാണല്ലോ...അളിയൻ പിന്നീട് ഭാര്യയോട് പറയുന്നത് കേട്ടു.
“നിങ്ങൾ ഇങ്ങനെ രോഗമാണെന്നും പറഞ്ഞ് അളിയനെ ഇങ്ങനെ
ഇട്ടേക്കാണോ? ഒരു പെഗ്ഗ് കൊടുത്ത് നോക്കിക്കേ, അളിയൻ ചാടി ഓടുന്നത് ഞാൻ കാണിച്ച് തരാം”
അത് കേട്ട് കുറച്ച് ആളുകൾ ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഭാര്യയുടെ ചിരി മാത്രം കേട്ടില്ല. അന്ന് എനിക്ക് ഇതിലും ആരോഗ്യമുണ്ടായിരുന്നു. പക്ഷെ
ഒരാഴ്ച കൊണ്ട് ഞാൻ ആകെ ക്ഷീണിതനായി. പക്ഷെ ഇതല്ല എന്റെ മരണം എന്നെനിക്ക് അറിയാം. ഭാര്യയോട്
ചില കാര്യങ്ങൾ പറയണമെന്നുണ്ട്. അതിൽ ഒന്നാമത്തെ കാര്യം രോഗാതുരനായി കിടക്കയിൽ കിടക്കുന്ന
ആളെ നമ്മൾ ചെന്ന് കാണരുത് എന്നാണ്. അഥവാ കാണാൻ ചെന്നാൽ തന്നെ സഹതാപം നിറഞ്ഞ മുഖത്തോട്
കൂടി നമ്മൾ അവരെ നോക്കരുത്. വേണ്ട, അങ്ങിനെ ഒരു ആചാരം നമ്മുടെ സമൂഹത്തിലേ വേണ്ട.
“മനുഷ്യജീവിതം എത്ര ഹ്രസ്വമാണ്. മനുഷ്യനിൽ വിശ്വാസമർപ്പിക്കാൻ
സാധിക്കുമോ? അവനു എന്ത് വിലയുണ്ട്? അവൻ ഒരു ശ്വാസം മാത്രം.മരണം കാണാതെ ജീവിക്കാൻ കഴിയുന്ന
മനുഷ്യരുണ്ടോ? ജീവനെ പാതാളത്തിന്റെ പിടിയിൽ നിന്നും വിടുവിയ്ക്കാൻ ആർക്ക് കഴിയും? പാതാളത്തിൽ
നിന്നും ഒരു കൈ എന്റെ ജീവനു നേരെ നീണ്ടു വരുന്നുണ്ടോ?” ദൈവമേ… ഞാൻ എന്തൊക്കെയാണ് ഈ ചിന്തിച്ച് കൂട്ടുന്നത്! എന്റെ ഉള്ളിലും മരണഭയം
ഉണ്ടോ?ഇല്ല…, ഇതല്ല എന്റെ സമയം.
…എനിക്ക് ചുമ വരുന്നുണ്ട്. ഞാൻ അടക്കി പിടിച്ച് കിടക്കുകയാണ്. ചുറ്റും
കുറച്ച് ആളുകൾ കൂടിനിൽക്കുന്ന കാര്യം എനിക്കറിയാം. കണ്ണടച്ച് കിടക്കുകയാണെങ്കിലും അവരുടെ
കാലൊച്ചകൾ എനിക്ക് കേൾക്കാം. ഞാനൊന്ന് അനങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് അവർ. കാത്തിരിപ്പിന്റെ
ആലസ്യം അവരുടെ കണ്ണുകളിൽ ഉണ്ടാകുമോ? അറിയില്ല.എന്തായാലും എന്റെ ഭാര്യയുടെ കണ്ണുകളിൽ
അതുണ്ടാവാൻ സാധ്യതയില്ല. എനിക്ക് ചുമ അധികം നേരം പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഞാൻ
ചുമച്ചു. അടക്കി പിടിച്ച് നിന്ന കാരണം ചുമയുടെ ശക്തി കുറച്ച് കൂടിപ്പോയി. എനിക്കു ചുമ
നിർത്തുവാൻ സാധിക്കുന്നില്ല. ഞാൻ കണ്ണ് തുറന്ന് നോക്കി. എനിക്ക് ചുറ്റും എല്ലാവരും.
എന്റെ ആത്മധൈര്യം നഷ്ടമായി. മരണം പ്രതീക്ഷിച്ച് നിൽക്കുന്ന കഴുകൻ കണ്ണുകളിൽ ഞാൻ നിസ്സഹായതയോട്
കൂടി നോക്കി.ആരോ ഒരാൾ ഒരു ഗ്ലാസ്സിൽ കുറച്ച് വെള്ളം തന്നു. ‘ഈശോ മറിയം ഔസേപ്പേ’ എന്ന
വാചകങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. ഞാൻ ഒന്ന് ഞെരങ്ങി. പെട്ടന്ന് അപ്രതീക്ഷിതമായി
ആരോ കരഞ്ഞ്കൊണ്ട് എന്റെ ദേഹത്തേയ്ക്ക് വീണു.
എന്റെ ശക്തി പൂർണ്ണമായും നഷ്ടമായി.
ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു. എല്ലാവരും
കരയുന്നു. എന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ വീണു. പക്ഷെ ആരെയും ഞാൻ ആശ്വസിപ്പിക്കാനോ,
തലോടാനോ നിന്നില്ല. ഞാൻ ആ മുറിവിട്ട് ഇറങ്ങി പുറത്തേയ്ക്ക് നടന്നു. ഞാൻ കണ്ടു, എന്നെ
കാണാൻ പിന്നെയും ആളുകൾ വരുന്നത്, കൂട്ടത്തിൽ പാതാളത്തിൽ നിന്ന് ഒരു കൈ എന്നെ മാടിവിളിക്കുന്നതും.
കളിക്കോപ്പ് കണ്ട് ചെറിയ കുട്ടികൾ അതിനു പിന്നാലെ പായുന്നത് പോലെ , കൌതുകത്തോട് കൂടി
ഞാൻ ആ കൈയ്ക്കു നേരെ വേഗതയിൽ നടന്നു.
നന്നായി എഴുതുന്നു..വാക്കുകളും ചിന്തകളും കൊണ്ടുള്ള ഒരു നല്ല ഉദ്യമം..ആശംസകള്‍!
ReplyDeleteവളരെ നന്നായിട്ടുണ്ട് ആശംസകള്‍.... :)
ReplyDeleteനല്ല ചിന്ത നിരീക്ഷണം അവതരണം
ReplyDeleteആശംസകള്‍
ReplyDeleteഗൊള്ളാം....
ReplyDeleteവ്യത്യസ്തമായ കഥ .... ഇഷ്ട്ടായി...
ReplyDeleteആശംസകള്‍ !
കൊള്ളാം
ReplyDeleteആശംസകള്‍....വ്യത്യസ്തത ഉണ്ട്...
കൊള്ളാം വ്യത്യസ്തമായ പ്രമേയം...മരണത്തെ ഭയാനകതകളുടെ ചില്ലുകൂട്ടിൽ നിന്നും വേർതിരിച്ച് കാണിച്ചു...
ReplyDeleteരോഗിയെ സന്ദര്‍ശിക്കുന്നതും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതും പുണ്ണ്യമാണ്. അവര്‍ക്കുവേണ്ടി സഹതപിക്കാന്‍ എവിടേയും പറയുന്നില്ല. നന്നായിട്ടുണ്ട്... ആശംസകള്‍
ReplyDeleteമരണത്തെ കാത്തു കിടന്ന്വന്റെ വിചാരങ്ങള്‍ വികാരങ്ങള്‍ വളരെ നല്ല ചിന്ത
ReplyDeleteകഥ ഇഷ്ടമായി.
ReplyDeleteതൂവലാനെ..ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സ്വന്തം കഥ തന്നെയാണോ ഇത് :-)
ReplyDeleteനന്നായി എഴുതി..ഹാറ്റ്സ് ഓഫ്....
നന്നായി അവതരിപ്പിച്ചു. കൊള്ളാം.ആശംസകള്‍
ReplyDeleteമദ്യപനായാലും മദ്യപിക്കാത്തവനായാലും സഹതാപം കൊണ്ട് ഒരു പിണ്ണാക്കും കിട്ടില്ലന്ന് തിരിച്ചറിഞ്ഞവൻ ഞാൻ. വളരെ നല്ല എഴുത്ത്. ആശംസകൾ...........
ReplyDeleteചുറ്റും കൂടി നിന്ന് കണ്ണ് നിറക്കുകയും മൂക്ക് പിഴിയുകയും ചെയ്‌താല്‍ ഇരുപതു ദിവസം കഴിഞ്ഞു പോകേണ്ടവാന്‍ പത്തു ദിവസം മുന്നേ പോകും
ReplyDeleteആശംസകളോടെ .... (തുഞ്ചാണി)
പിടിച്ചിരുത്തുന്ന അവതരണം..വളരെ ഒതുക്കത്തിൽ എല്ലാം വ്യ്തസ്തമായി പറഞ്ഞു.. അഭിനന്ദനങ്ങൾ..
ReplyDeleteaashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......
ReplyDelete