Friday, April 2, 2010

ദു:ഖ വെള്ളിക്കുണ്ടായ ദു:ഖകനി


പതിവ് തെറ്റിക്കാതെ പത്രോസ്ചേട്ടൻ ആ ദു:ഖ വെള്ളിയാഴ്ചയും പള്ളിയിലെത്തി.വന്നത് പക്ഷേ നീചന്മാരായ ജൂതന്മാർ യേശുവിനെ കുരിശിൽ തറച്ച് കൊന്ന വിഷമം കാരണം ഒരു ഫുൾബോട്ടിൽ അടിച്ചിട്ടാണെന്ന് മാത്രം!!ആരാധനയൊക്കെ കഴിഞ്ഞ് ഫാ.തെക്കുംപുറം ക്രൂശിതരൂപം എഴുന്നള്ളിച്ച് കൊണ്ട് വന്ന് പീഠത്തിന്മേൽ വച്ചു.ആളുകളൊക്കെ യേശുവിന്റെ ക്രൂശിതരൂപത്തിനെ വണങ്ങാനും,തൊട്ട് മുത്തുവാനും വേണ്ടി തിക്കിത്തിരക്കി.തിരക്കിൽ പലപ്രാവശ്യം പത്രോസ് ചേട്ടൻ പുറത്തേയ്ക്ക് തള്ളപ്പെട്ടു!പാപികളെ വിളിക്കാൻ വന്ന യേശുവിന്റെ അടുക്കലേയ്ക്ക് “ഞാൻ പാപിയാണ് “എന്നും പറഞ്ഞ് പത്രോസ് ചേട്ടൻ പല പ്രാവശ്യം അടുത്തെത്താൻ നോക്കി.പക്ഷേ പരാജയപ്പെട്ടു!അവസാനം മുണ്ട് മടക്കികുത്തി മുന്നിൽ നിൽക്കുന്ന പാപികളെ വകഞ്ഞുമാറികൊണ്ട് പോകുന്നതിനിടയിൽ പത്രോസ് ചേട്ടൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

“എങ്കിൽ പിന്നെ ഈ മൈ@*$ തൊട്ട് മുത്തിയിട്ട് തന്നെ കാര്യം”

ഇത് കേട്ട ഫാ.തെക്കുംപുറം അച്ചൻമാരുടെ സത്വസിദ്ദമായ ശൈലിയിൽ പ്രാർത്ഥിച്ചു.

“കർത്താവേ ഈ പത്രോസ് ചെയ്യുന്നതെന്താണെന്ന് ഇവൻ അറിയുന്നില്ല,ഇവനോട് ക്ഷമിക്കേണമേ.”

7 comments:

  1. പത്രോസ് ചേട്ടൻ കഥകൾ,ഭാഗം 1.

    ReplyDelete
  2. ha ha kadha thudarate
    kadha vayikkan iniyum varam

    ReplyDelete
  3. a word varification ozhivakkikkode?

    ReplyDelete
  4. പാവം പത്രോസ്… ഹ ഹ ഹ

    ReplyDelete
  5. എന്തായാലും പത്രോസ് ചേട്ടന്‍ ഒന്ന് മുത്താതെ പോകില്ലെന്ന് മനസ്സിലായല്ലോ....

    ReplyDelete
  6. ഷൈജു,ഹംസ,റാംജി,ശ്രീ:കഥ ഇഷ്ടപ്പെട്ട എല്ലാവർക്കും നന്ദി..
    പത്രോസ് ചേട്ടന് ഇപ്പോളും മുത്താൻ കഴിഞ്ഞില്ലാ കെട്ടോ..ശ്രമിച്ച് കൊണ്ടിരിക്കാ...!!

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...