ഇറച്ചികോഴിയ്ക്ക് വില മാനം മുട്ടെ! ഒരു കിലോയ്ക്ക് വില 85 രൂപ!!വില എഴുതിവച്ചിരിക്കുന്ന ബോർഡ് വയിച്ച അയൽവാസിയായ വറീതിന്റെ കണ്ണ് പുറത്തേയ്ക്ക് തള്ളിവന്നത് കണ്ടപ്പോൾ പത്രോസ് ചേട്ടന് കോഴിമുട്ടയുടെ കാര്യം ഓർമ്മ വന്നു.അപ്പോൾ തന്നെ പത്രോസ് ചേട്ടൻ ഓടിപ്പോയി തൊട്ടപ്പുറത്തുള്ള കടയിൽ കയറി ആറ് കോഴിമുട്ട വാങ്ങി.പൈസ കൊടുക്കുന്നതിനിടയിൽ കടയിൽ ഇരുന്ന ആൾ പത്രോസ് ചെട്ടനോട് ചോദിച്ചു.
‘എന്താ പത്രോസേ, കോഴിയ്ക്ക് വില കൂടിയത് കാരണം ഇന്ന് വാങ്ങുന്നില്ലല്ലേ!!?’
എടുത്തവഴി പത്രോസ് ചേട്ടൻ മറുപടി പറഞ്ഞു.
“ഓ…എന്നാ പറയാനാ…വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്.താനൊന്ന് ചിന്തിച്ച് നോക്കിക്കേ..കോഴിയേക്കാളും അതിന്റെ മുട്ട പത്തുഗുണം ചെയ്യില്ലേ!“
കടയിൽ നിന്നയാളുടെ കണ്ണ് ഇറച്ചിക്കോഴിയുടെ വലുപ്പത്തിൽ പുറത്തേയ്ക്ക് തള്ളിയപ്പോൾ പത്രോസ് ചേട്ടൻ ഇറച്ചികോഴിയെക്കുറിച്ച് ആലോചിച്ചതേയില്ല.
പത്രോസ് ചേട്ടൻ കഥകൾ കഥകൾ ഭാഗം2
ReplyDeleteഹ ഹ ഹ… അതെ വിത്ത് ഗുണം പത്ത് ഗുണം കോഴിയേക്കാള്‍ മുട്ടക്ക് പത്ത് ഗുണം!! പോരട്ടെ പത്രോസ് കഥകള്‍.
ReplyDeleteഅത് സംഗതി കൊള്ളാലോ...
ReplyDeleteവിത്തുഗുണം പത്തുഗുണം
ReplyDelete“ഓ…എന്നാ പറയാനാ…വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്.താനൊന്ന് ചിന്തിച്ച് നോക്കിക്കേ..കോഴിയേക്കാളും അതിന്റെ മുട്ട പത്തുഗുണം ചെയ്യില്ലേ!“
ReplyDeleteകലക്കി!
ഹ..ഹ.ഹാ.....അത് പോയന്റ്!!!! ഇപ്പൊ തന്നെ ഒരു ഡസന്‍ മുട്ട വാന്കിയിട്ടെ ബാകി കാര്യം ഉള്ളു... ;)
ReplyDeleteഹ ഹ ഹ
ReplyDeleteഅത് ശരിയാണല്ലോ, മുട്ടയോളം വരുമോ കോഴി !
ReplyDeleteനല്ല വരയും ,വരികളും.
ReplyDeleteകഥ ഇഷ്ടപ്പെട്ട എല്ലാവർക്കും നന്ദി.എല്ലാവരും വീണ്ടും വരിക.
ReplyDelete