Wednesday, February 17, 2010

അവാർഡ്2008!!!!

ഇന്ന് ഉച്ചക്ക് (23.01.10)ന് ഭക്ഷണത്തിന് പോയപ്പോളാണ് കണ്ടത്, ടെലിവിഷനിൽ മുഴുവൻ അവാർഡ് ചർച്ചകളാണ്...എന്തുകൊണ്ട് മലയളത്തിന് അവാർഡുകൾ ഒന്നും തന്നെ കിട്ടാതെ പോയി!!!!???ബോളിവുഡ്,മറാടി മേഖല എങ്ങിനെ ഈ കുത്തക കൈയടക്കി!!???ടെലിവിഷനിലെ ചർച്ചക്ക് പുറത്തെ കൊടും ചൂടിനേക്കാൾ കാട്ടി കൂടുതൽ!!!!മാധ്യമങ്ങൾ എങ്ങിനെ ഒരു വാർത്തയെ വിശകലനം ചെയ്യുന്നു എന്നുള്ളതു ഞാൻ നോക്കികാണുകയായിരുന്നു...ഇതൊക്കെ കാണുംബോൾ ചിലരിടെയെങ്കിലും രക്തം തിളക്കും....എസ് കത്തിയാൽ പ്രസിധമായ ഒരു ചാനലിലെ വാർത്ത വായനക്കാരിക്കാണ് കൂടുതൽ വിഷമം!!!“ദേശസ്നേഹം“ ഉള്ളവളാണവൾ!!!മലയാൾത്തിന്റെ അംഗീകാരങ്ങൾ ബോളിവുഡും മറാദിക്കരും കൈയടക്കി എന്നു പലപ്പോളും അവൾ വിളിച്ച് പറഞ്ഞ് അതു സ്താപിച്ഛെടുക്കാ‍ൻ അവർ വളരെയധികം ശ്രമിക്കുന്നുണ്ടയിരിന്നു....ചിലപ്പോളൊക്കെ ചില സംവിധായകരുടെ മറുപടിക്കു മുന്നിൽ അവൾ ദയനീയമായി പരാജയപ്പെടുന്നത് കണ്ട് എനിക്കും എന്റെ കൂടെ ഉണ്ടായിരുന്നവർക്കും ചിരിവന്നു...
മികച്ച സിനിമയ്ക്കുള്ള് അവർഡ് വാങ്ങിയ ബംഗാളി സിനിമയും മികച്ച നടനുള്ള അവാർഡ് വാങ്ങിയ മറാദി ചിത്രവും ആ മഹതി കണ്ടിട്ടില്ല എന്ന കാര്യം അവരുടെ വായയിൽ നിന്നും തന്നെ ഒരു തവണ വീണുപോയി.എന്നിട്ടും ആ ചിത്രങ്ങളെയെല്ലാം അടച്ചാക്സേപിച്ച് കൊണ്ട് അവർ മലയാള സിനിമയ്ക്ക് വേണ്ടി വാദിക്കുകയാണ്..സൌത്ത് ഇന്ത്യയെന്നും നോർത്ത് ഇന്ത്യയെന്നും വിഭജിച്ച് കാണുന്ന ഇവരെപ്പോലെയുള്ളവരുടെ മനസൂകൾക്കാണ് ആദ്യം തന്നെ ആയിരം തവണ് ചാട്ടവാറടി നൽകേണ്ടത്.2007ലെ ദേശീയ അവാർഡ് മലയാളം വാരിക്കൂട്ടിയപ്പോൾ ജൂറിയെ സ്തുതിക്കുകയും കിട്ടതാവുംബോൾ പഴി പറയുന്നതുമായ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് ഇവരെപ്പോലെ സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള മാധ്യമ പ്രവർത്തകരാണെന്നതിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.ബോളിവുഡ് സിനിമകളെ തള്ളിപറഞ്ഞ്കൊണ്ട് അവതാരിക സംവിധായകൻ രഞ്ജിത്തിനോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ് കേരള ജനത ഒന്നടങ്കം ഏറ്റ്പറയേണ്ടത്.രഞ്ജിത്തിനോട് യോജിക്കുന്ന അഭിപ്രയ്ങ്ങൾ തന്നെയാണ് സംവിധായകൻ കൂടിയായ മധുപാലും ചർച്ചയിൽ പറഞ്ഞത്.എന്നിട്ടും ചാനൽ ബോളിവിഡിനെ വിടാൻ ഉദ്ദേശ്യമില്ല..

സത്യത്തിൽ ബോളിവുഡ് മലയാളത്തിന്റെ കൈയ്യിൽ നിന്ന് അവാർഡുകൾ തട്ടിപ്പറിക്കുകയല്ല ഉണ്ടായത്,മറിച്ച് മലയാളം മനപ്പൂർവ്വം തട്ടിക്കളഞ്ഞ അവാർഡുകൾ നല്ല സിനിമകൾ നിർമ്മിച്ചുകൊണ്ട് ബോളിവുഡ് തൂത്തുവാരുകയാണ് ഉണ്ടായത്!!!അടൂരിനെ കുറിച്ചുള്ള പരാമർശങ്ങൾ വന്നപ്പോൾ സംവിധായകനും ജൂറി ചെയർമാനുമായ ശ്രീ ഷാജി എൻ കരുൺ പറഞ്ഞ വാക്കുകൽ കാലിക പ്രസക്തി ഉള്ളതാണ്.അടൂരിന്റെ ചിത്രങ്ങൽ തഴയുകയല്ല മറിച്ച് നല്ല സിനിമകൾക്ക് അവാർഡുകൾ നൽകുക മാത്രമാണ് ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.അടൂരിന്റെ സിനിമയും ഇത്തവണ മത്സരത്തിനുണ്ടായെങ്കിലും ആ ചിത്രമെന്നു മാത്രമല്ല,അടൂരിനേക്കാളും കഴിവ് തെളിയിച്ച പ്രഗൽഭ സംവിധായകരുടെയും ചിത്രത്തെ പിന്തള്ളിക്കൊണ്ടാണ് ശ്രീ ബാല മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.നിരൂപക ശ്രദ്ദ് വളരെയധികം പിടിച്ചുപറ്റിയ “നാൻ കടവുൾ”എന്ന തന്റെ കഠിനപ്രയത്നതിന്റെ ഫലം തന്നെയാണ് ബാലയ്ക്ക് ലഭിച്ചത് എന്ന് തന്നെ വേണം കരുതാൻ.വളരേയധികം അധ്വനിച്ച് മൂന്ന്-നാല് വർഷം കൊണ്ടാണ് അദ്ദേഹവും കൂട്ടാളികളും ആ ചിത്രം പൂർത്തിയാക്കിയത്. കഠിനപ്രയത്നത്തിന് ഫലമുണ്ടാകുമെന്ന് കാലം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം നേടിയ “A Wednesday“ എന്ന ചിത്രത്തിനുള്ള അവാർഡും ഒരു തരത്തിലും ഒഴിച്ചുകൂടാൻ പറ്റാത്തതു തന്നെയാണ്.ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാൻ വകയുള്ള ചിത്രങ്ങൾ നീരജ് ഇനിയും പുറത്തിറക്കും എന്ന് നമുക്ക് ആശിക്കാം.ഫാഷൻ എന്ന ബോളിവുഡ് ചിത്രത്തിനു കിട്ടിയ അവാർഡുകളാണ് പലരെയും ചൊടിപ്പിക്കുന്നത്.എനിക്ക് തോന്നുന്നത് അത് സത്യത്തിൽ ദേഷ്യമല്ല,മറിച്ച് അസൂയയാണ് എന്നാണ്.കാരണം ഫാഷൻ എന്ന സിനിമ പതിവ് ബോളിവുഡ് മസാലകൾ ചേർത്തിറക്കിയ ഒരു commercial സിനിമയായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സാബത്തികമായി നല്ല നേട്ടം കൊയ്ത ചിത്രങ്ങൾക്ക് അവാർഡും കൂടി കിട്ടുംബോൾ ആ കാര്യം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ.Titanic എന്ന മികച്ച ചിത്രം തന്നെയില്ലെ നമ്മുടെ മുന്നിൽ ഉദാഹരണമായിട്ട്?അസൂയയ്ക്ക് എത്രയും പെട്ടന്ന് മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു...വളരെ തന്മയത്തത്തോടു കൂടിയാണ് പ്രിയങ്ക ചോപ്ര ഫാഷനിൽ തന്റെ അഭിനയ പാടവം തെളിയിച്ചിരിക്കുന്നത്.സംവിധായകൻ രഞ്ജിത്തും മധുപാലും പറഞ്ഞ വാക്കുകൾ ശ്രദ്ദേയമാണ്.പ്രിയങ്കക്കും കങ്കണയ്ക്കും അർഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയിരിക്കുന്നത്.
ഒരിക്കൽ കൂടി ശ്രേയ ഘോഷാൽ താൻ തന്നെയാണ് ഇന്ത്യയിലെ മികച്ച ഗായികയെന്ന് തെളിയിച്ഛിരിക്കുന്നു.ലോകം കീഴടക്കാൻകഴിവുള്ള കുട്ടിയാണ് ശ്രേയ.ചിത്രയെയും സുജാതയെയും പോലെയുള്ള ഗായികമാർ റിയാലിറ്റി ഷോകളുടെ പുകമറ പറ്റി ജീവിക്കുന്നിടത്തോളം കാലത്തോളം അവർക്ക് അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിക്കുമോ എന്ന് മലയാളി ഒരിക്കൽ കൂടി ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.ഒന്ന് പിന്തിരിഞ്ഞ് നോക്കിയാൽ കാണാം അവസരങ്ങൾ കുറഞ്ഞതുകൊണ്ട് മാത്രമാണോ അവർ “ജഡ്ജ്” എന്ന നിലവാരത്തിലീയ്ക് വന്നത്?
അവാർഡുകൾ ചില സമയങ്ങളിൽ വെറുമൊരു പ്രഹസനമായി മാത്രം മാറുംബോൾ ഒരു തരത്തീൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ അത് നമ്മുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.അങ്ങിനെ ചെലുത്തിയ സ്വാധീനത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടു കൊണ്ടാണ് ഞാൻ ഈ എളിയ ലേഖനം എഴുതിയത്.മലയാല സിനിമ,തമിഴ് സിനിമ,ഹിന്ദി സിനിമ,നോർത്ത് ഇന്ത്യൻ സിനിമ.സൌത്ത് ഇന്ത്യൻ സിനിമ എന്ന വകതിരിവ് കൂടാതെ സിനിമ ആസ്വദിക്കൻ മലയാളി പഠിക്കേണ്ടിയിരിക്കുന്നു.അതുവഴി ദേശസ്നേഹവും,ഉത്തരവാദിത്തബോധവും നമ്മുടെ ഇടയിൽ താനെ കടന്നു വരും.സിനിമ സമൂഹത്തിൽ സ്വധീനിക്കേണ്ടത് ആ തരത്തിലായിരിക്കണം.ഇന്ന് ചാനലിൽ കണ്ട “രക്തം തിളപ്പിക്കുന്ന” ചർച്ചകളാണ് ഈ ലേഖനത്തിന് ആധാരം.എന്തു തന്നെ പറഞ്ഞാലും മലയാളത്തിനേക്കാൾ നിലവാരമുള്ള നല്ല ക്ലാസിക് സിനിമകൾ സ്ര്ഷ്ട്ടിച്ചവരാണ് മറ്റുള്ളവർ എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ വർഷത്തിൽ മലയാള സിനിമയ്ക്ക് തകർച്ച അല്ല ഉണ്ടായത്.മലയാളത്തിനേക്കളും നിലവാരമുള്ള ചിത്രങ്ങൾ മറ്റ് ഭാഷകളിൽ ഉണ്ടായത് കൊണ്ട് മാത്രമാണ് മലയാളത്തിന് ഈ വർഷം അവാർഡുകൾ കിട്ടാതെ പോയത്. 2007 ലെ മികച്ച് സംവിധായകനടക്കം ഒട്ടുമിക്ക അവാർഡുകളും വാരിക്കൂട്ടിയ മലയാള സിനിമയ്ക്ക് ഒരു വർഷം കൊണ്ട് ഒരു വിധത്തിലും മൂല്ല്യശോഷണം സംഭവിക്കൻ വഴിയില്ല.കഴിഞ്ഞത് കഴിഞ്ഞു. 2009ൽ വളരേയേറെ പരീക്ഷണ ചിത്രങ്ങളടക്കം കുറെ നല്ല സിനിമകൾ ഇറങ്ങി.അർഹിക്കുന്ന അംഗീകാരം നമുക്ക് കിട്ടും എന്നു തന്നെ ആശിക്കാം.മാധ്യമപ്രവർത്തകരെ...നിങ്ങൾ വളരെ സൂക്ഷിച്ച് തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുക.നിങളെ എല്ലവരും തന്നെ നോക്കി കാണുന്നു.
വാൽക്ഷ്ണം:- 2009ൽ മലയാളത്തിൽ മാത്രമല്ല പരീക്ഷണ ചിത്രങ്ങളും ക്ലാസിക് സിനിമകളും ഇറങ്ങിയത്.”പാ”യും ത്രീ ഇഡിയറ്റ്സും ഇപ്പോഴും തകർക്കുകയാണല്ലോ!!!!????

2 comments:

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...