Wednesday, February 17, 2010

ജീവിതസഖി (ചെറുകഥ)


അവളെ കണ്ട നാൾ മുതൽ എനിക്ക് അവളോട് പ്രേമം തോന്നിയിരുന്നില്ല.പിന്നീട് അവളോട് അടുത്തിടപഴകിയപ്പോൾ അവൾ തന്നെയായിരിക്കും എന്റെ ജീവിതസഖി എന്നു ഞാൻ തീർച്ചയാക്കി.ഒരു ദിവസം എന്റെ പ്രിയ സുഹ്രുത്തിന്റെ അനിയത്തി മുഖേന അവളൊട് ഞാൻ കാര്യം അവതരിപ്പിച്ചു. അവളുടെ കോൺട്രാക്റ്റർ ആയ ഡാഡിയോട് പറഞ്ഞ് എന്റെ കാൽ തല്ലിയൊടിക്കും എന്ന് മറുപടി!!!! അവളുടെ ഡാഡിയുടെ പണിക്കാർ തന്നെയാണു എന്റെ ചേട്ടന്റെയും അമ്മാവന്റെ മകന്റെയും കൈയ്യും കാലും തല്ലിയൊടിച്ചത് എന്നും കൂടി മനസ്സിലായപ്പോൾ അവളോട് തോന്നിയ പ്രേമം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യമായി മാറി…. വെറുത്തു പോയി..…. അവൾക്കൊരിക്കലും എന്റെ ജീവിതസഖി ആകാൻ യോഗ്യതയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി…….

2 comments:

  1. "അവളുടെ ഡാഡിയുടെ പണിക്കാർ തന്നെയാണു എന്റെ ചേട്ടന്റെയും അമ്മാവന്റെ മകന്റെയും കൈയ്യും കാലും തല്ലിയൊടിച്ചത് എന്നും കൂടി മനസ്സിലായപ്പോൾ അവളോട് തോന്നിയ പ്രേമം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യമായി മാറി"

    അപ്പോ അവളുടെ ഡാഡിയുടെ പണിക്കാര്‍ക്ക് ദിവസവും ഇത് തന്നെയാണ് പണി അല്ലേ?

    ReplyDelete
  2. സത്യം പറഞ്ഞാൽ ഇതെന്റെ സ്വന്തം അനുഭവ കഥയാണ്.അവളുടെ ഡാഡി ഒരു കോണ്ട്രാക്ടർ ആയിരുന്നു.അമ്മാവന്റെ മോനും,ചെട്ടനും ഞാൻ സ്രഷ്ട്ടിച്ചതാണ്.പക്ഷേ അവളുടെ ഡാഡി കഥയിൽ പറഞ്ഞ അത്രക്കും ദുഷ്ട്ടനല്ല കെട്ടോ...

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...