Saturday, February 27, 2010

ഞാനും എന്റെ പ്രണയവും...


ആർക്കോ കൊടുക്കാനുള്ള സ്നേഹം ആരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്നത് , തിരുച്ച് കിട്ടാനുള്ള സ്നേഹം സ്വയം നിഷേധിക്കലാകും.....പ്രണയം ഉള്ളിൽ സൂക്ഷിക്കാനുള്ളതല്ല.അത് പ്രകടിപ്പിക്കാനുള്ളത് തന്നെയാണ്.പ്രണയിക്കൂ.....മനസ്സ് തുറന്ന് തന്നെ.....

8 comments:

  1. എന്‍റെ വര
    എനിക്ക് നഷ്ടമായ എന്‍റെ കാമുകിയുടെ
    പ്രണയാര്‍ദ്രമായ ഓര്‍മ്മകളാണ്..

    വിട ചൊല്ലും നേരം
    എന്‍റെ സ്നേഹം നിനക്കെന്നു
    പറയാന്‍ ബാക്കി വെച്ചവന്റെ വിലാപമാണ്‌..

    ReplyDelete
  2. നല്ല ചിത്രം .സുന്ദരമായ വാക്കുകളും

    ReplyDelete
  3. പ്രണയം ഉള്ളിലുണ്ടെങ്കില്‍ പുറത്തു വരാതിരിക്കില്ല,എത്ര തടുത്തു നിര്‍ത്തിയാലും.....

    ReplyDelete
  4. @നൗഷാദ് അകമ്പാടം:എന്നാൽ എന്റെ വര ഞാൻ സേഹിക്കാൻ പോകുന്ന എന്റെ പ്രണയിനിയുടെ സന്തോഷമാണ്.
    ശ്രീ:നന്ദി
    ഹംസ:കുറെ നാളായി എന്റെ മൻസ്സിലുള്ള വാക്കുകളാണിവ.ഇഷ്ട്ടപ്പെട്ടാതിൽ സന്തോഷം.
    ഏകതാര:സത്യം തന്നെയാണത്.പക്ഷേ എത്ര തന്നെ ശ്രമിച്ചാലും സ്നേഹം പുറത്ത് കാണിക്കാൻ പറ്റാത്ത ആളുകളുണ്ട്.അത് കാമുകന്മാർ തന്നെ ആകണമെന്നില്ല.നമ്മുടെ പിതാവാകാം,മാതാവാകാം,കൂട്ടുകാർ ആകാം,സഹോദരങ്ങൾ ആകാം....അവരെ ഉദ്ദേശിച്ചാ‍ണ് ഞാൻ ഇതെഴുതിയത്.

    ReplyDelete
  5. നന്നായിട്ടുണ്ട്......വരയും.....വരികളും..... ആശംസകള്‍ ......

    ReplyDelete
  6. പ്രിയ ഡേവിഡ്,
    എങ്കില്‍ താങ്കളുടെ വരകളും വരികളും
    പ്രണയാതുര ഭാവങ്ങളാല്‍ കൂടുതല്‍ മാസ്മരികമാവട്ടെ..
    പ്രണയത്തിന്റെ സ്മരണകള്‍ ബാല്യകാല മഴദിനങ്ങള്‍ പോലെയാണു..
    ഒരു കടലാസു തോണിയായി എപ്പോഴും നമ്മുടെ കൂടെയിങ്ങനെ.....

    പ്രണയം തുടിക്കുന്ന വരകള്‍ക്കും വരികള്‍ക്കും എല്ലാ ആശംസകളും..

    ReplyDelete
  7. സ്വപ്നസഖി:ഹ്രദയം നിറഞ്ഞ നന്ദി..ഈ വാക്കുകൾക്ക്.
    നൌഷാദ്:ക്ഷമിക്കണം...എന്റെ പേര് ഡെൽവിൻ എന്നാണ്.ചിത്രരചനയിൽ അതികായന്മാർ എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന താങ്കളെ പോലെയുള്ളവരുടെ പ്രോത്സാഹനങ്ങൾ വളരുന്ന ചെടിയ്ക്ക് വെള്ളവും വളവും നൽകുന്നതിന് തുല്ല്യമാണ്.തങ്കളുടെ നല്ലമനസ്സിന് നന്ദി.

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...