Wednesday, February 17, 2010

മൈന (കഥ)

എന്നത്തെയും പോലെ രാവിലെ 9 മണിക്കുള്ള ബസ് പിടിക്കുവാനായ് അയാൾ ധ്രതിയിൽ പോവുകയായിരുന്നു.പോകുന്ന വഴിയിൽ തന്റെ ദിവസത്തിന്റെ വിധി നിർണ്ണയിക്കുന്ന മൈനകൾ അവിടെ അവിടെയുണ്ടാകുമോ എന്ന് അയാൾ പരതി നോക്കി.ദൂരെ നിന്ന് തന്നെ അയാൾ കണ്ട് പിടിച്ചു, അതാ അതാ രണ്ട് മൈനകൾ!!!! അയാൾക്ക് വളരെ സന്തോഷമായ്….ഇന്ന് സാന്തോഷത്തിന്റെ ദിവസമാണ്…..പക്ഷേ രണ്ടും ഒന്നിച്ചല്ല ഇരിക്കുന്നത്…അവരുടെ ഇടയിൽ പിണക്കമുണ്ടോ….?അയാൾ ഒരു നിമിഷം ശങ്കിച്ചു….രണ്ട് മൈനയെയും തന്റെ ദ്ര്ഷ്ടിയിൽ വരുത്തുവാൻ അയാൾ കുറെ പാടു പെട്ടു…എന്നാലും സംശയം ബാക്കി….രണ്ട് മൈനയെയും കണ്ടൊ അവോ?ഇല്ല ഒറ്റ് മൈനയെ താൻ കണ്ടിട്ടില്ല..അയാൾ മിന്നോട്ട് നടന്നു….
അതെ അയാൾ അങിനെയാണ്…പണ്ട് മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്ന കളികളും അയാൾ മറന്ന് പോയിരിക്കുന്നു…പക്ഷേ ഈ മൈനയുടെ രഹസ്യം അത് മാത്രം അയാൾ മറന്ന് പോയിട്ടില്ല.അതിന് പല കാരണങ്ങളുണ്ട്.ഇരട്ട് സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം അയാൾക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ഒറ്റ സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം ദുഖത്തിന്റെയും….അയാൾക്ക് ഓർമ്മയുണ്ട്,ഒരു ദിവസം ഓഫീസിൽ നിന്ന് വരുന്ന നേരത്താണ് മൂന്ന് മൈനയെ അയാൾ കണ്ടത്. അപ്പോൾ തന്നെ എന്തോ ആശംങ്ക മനസ്സിൽ ഉണ്ടായിരുന്നു…വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളാണ് അമ്മക്ക് ഒരു നെഞ്ഞ് വേദന വന്നത്.പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു..എന്നാലും… അതുപോലെ എത്രയോ അനുഭവങ്ങ്ൾ……
ബസ് വരുന്നുണ്ട്…ഇന്ന് 5 മിനിറ്റ് വൈകിയാണ് വരുന്നത്,അയാൾ കൈ കാണിച്ചു..നേരം വൈകിയതു കൊണ്ടാകാം ബസ് നിറുത്തിയില്ല .ബസുകാർക്ക് ഒരു ടികറ്റ് പോയലും കുഴപ്പം ഇല്ല,സമയത്ത് ഓടിയാൽ മതി. ഒരു നിമിഷം അയാൾ ശങ്കിച്ചു.ഇന്ന് താൻ കണ്ടതു ഒറ്റ മൈനയെ ആയിരുന്നൊ!!!?ഇല്ല,ആകാൻ വഴിയില്ല,അയാൾ ബസിന് പുറകെ ഓടി..കുറെ ഓടി...ഓടിയത്‌ മാത്രം മിച്ചം.ബസ് കിട്ടിയില്ല.തളർന്ന് അയാൾ മുട്ടിന് കൈ കൊടുത്ത് നിന്നു.പെട്ടന്നാണ് പിറകെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത്.ആ‍ളുകൾ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്.പോകുന്ന വഴിയിൽ അന്ത്യശ്വാസം വലിക്കുംബോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു,ഇന്ന് താൻ കണ്ടത് ഒറ്റ മൈനയെ തന്നെ....

4 comments:

 1. ഒറ്റ മൈനയെ കാണുന്നത് നല്ലതല്ലെന്ന വിശ്വാസം പലനാടുകളിലുമുണ്ട്. കഥ നന്നായിട്ടുണ്ട്

  ReplyDelete
 2. ചെറുപ്പത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഞാൻ മാത്രമല്ല സാക്ഷരത കേരളവും ഇങ്ങനെയുള്ള കര്യങ്ങൾ വിശ്വസിക്കുന്നില്ല.ഒരു ദിവസം വഴിയിൽ കൂടി നടന്ന് പോയപ്പോ ൾഈ പറഞ്ഞതു പോലെ 2 മൈനയെ കണ്ടു.അങ്ങനെയാണ് ഈ കഥയുടെ ജനനം.കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം

  ReplyDelete
 3. സ്നേഹിതൻMarch 1, 2010 at 2:48 AM

  അവതരണം കൊള്ളാം, പക്ഷെ താങ്കൽക്ക് പോ‍ലും വിശ്വാസമില്ലാത്ത ഈ അന്ധവിശ്വാസത്തെ പറ്റി കഥ എഴുതരുതായിരുന്നു. ചില പാവങ്ങൾ ഇതും വിശ്വസിചു പോകും. എന്തിനാ പാവങ്ങളെ....
  കഴിവുകൾ cസമൂഹത്തിനു ഉപകാരപ്രതമായ രീതിയിൽ ഉപയോഗിക്കുക.

  ReplyDelete
 4. പ്രിയപ്പെട്ട സ്നേഹിതാ‍..തങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.ഞാൻ പറഞ്ഞിരുന്നല്ലോ,ചെറുപ്പത്തിലെ എന്റെ മനസ്സിൽ കടന്നുകൂടിയതാണ് മൈനയുടെ രഹസ്യം.അത് ഒരു കഥയായി ഇതിലേയ്ക്ക് പകർത്തിയെഴുതിയെന്ന് മാത്രം.തുടക്കമല്ലെ...ക്ഷമിച്ചുകള....

  ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...