Monday, March 8, 2010

തിരുത്താൻ കഴിയാത്ത തെറ്റ്


നിർമ്മൽ…,,,,അതാണവന്റെ പേര്.നിമ്മി എന്ന് സ്നേഹപൂർവ്വം പപ്പയും മമ്മിയും വിളിക്കുന്ന എട്ടാം ക്ലാസ്സ് വിദ്ധ്യാർഥി.ഒറ്റ മകനായത് കൊണ്ടാകാം,നിർമ്മലിന്റെ നിർമ്മലമായ മുഖം വാടുന്നത് മാതാപിതാക്കളായ ജോണിനും ലീനയ്ക്കും ഒട്ടും തന്നെ സഹിക്കാൻ പറ്റില്ലായിരുന്നു.അത് മനസ്സിലാക്കിയ നിർമ്മൽ പലപ്പോഴും പപ്പയോടും മമ്മിയോടും ശാഠ്യം പിടിച്ച് ഒരുപാട് കാര്യങ്ങൾ നേടിപ്പോന്നു….

പപ്പയ്ക്കും മമ്മിയ്ക്കും നിമ്മിയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നതിന് എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നുല്ല,അത് മാത്രമല്ല അവർക്ക് തങ്ങൾ ചെയ്ത് കൊടുക്കുന്ന എല്ലാ കാര്യങ്ങൾക്കും ന്യായീകരണവും ഉണ്ടായിരുന്നു.കാരണം,3 വർഷത്തിനു ശേഷം വേളാങ്കണ്ണി മാതാവ് കൊടുത്തതാണവർക്ക് നിർമ്മലിനെ.

‘നിമ്മി…അവൻ ക്ലാസ്സിൽ ഫസ്റ്റല്ലേ…പിന്നെന്താ പ്രശ്നം!!!? അവന്റെ പഠനത്തിന് വേണ്ടിയിട്ടും കൂടെയല്ലെ ഞാൻ കമ്പ്യൂട്ടറും,ഇന്റർനെറ്റും എടുത്തത്’

തെല്ലഹങ്കാരത്തോട് കൂടിയാണ് അന്ന് പള്ളിയിൽ നിന്നും വരുമ്പോൾ ജോൺ ജോസഫിനോട് പറഞ്ഞത്.കമ്പ്യൂട്ടർ നിർമ്മലിന്റെ റൂമിലേയ്ക്ക് മാറ്റണമെന്ന് അവൻ പറഞ്ഞപ്പോൾ ജോണിനും ലീനയ്ക്കും അതിൽ തെറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

‘അല്ലെങ്കിലും നിമ്മി പഠിക്കുന്നത് അവന്റെ റൂമിൽ ഇരുന്നല്ലേ……?’

ജോസഫ് അന്ന് അതിനെ എതിർത്ത് പറഞ്ഞപ്പോൾ ജോൺ പ്രതികരിച്ചു

‘എടാ ജോണേ…അവൻ ചെറിയ കൊച്ചല്ലെടാ…പിന്നെ എന്തിക്കെയായാലും ഞങ്ങളുടെ ഒരു നോട്ടം അവന്റെ മേൽ ഉണ്ടായിരിക്കും.നീ അതിനെകുറിച്ച് വ്യസനിക്കണ്ട..’
അന്ന് ജോണിന് ജോസഫ് ഒരു ഉപദേശം കൊടുത്തു

‘ജോണേ….കുട്ടികൾ പാറിനടക്കുന്ന പട്ടങ്ങളെ പോലെയാണ്..അവർ എത്ര ദൂരം വേണമെങ്കിലും പറന്നോട്ടെ…അവർക്ക് ഉയർന്ന് പറക്കനായി നമ്മൾ അതിന്റെ ചരട് ചെറുതായി ഒന്ന് അയച്ച് കൊടുത്താൽ മതി.പക്ഷെ ആ ചരടിന്റെ പൂർണ്ണമായ നിയന്ത്രണം നിന്റെ കൈയ്യിൽ ഉണ്ടായിരിക്കണം..’

അങ്ങിനെ ഇരിക്കെ കുറച്ച് നാൾ മുൻപാണ് നിർമ്മൽ പപ്പയോട് തനിക്ക് ഒരു മൊബൈൽ ഫോൺ വേണമെന്ന കാര്യം ഉന്നയിച്ചത്.

‘പപ്പാ എനിക്ക് ഒരു മൊബൈൽ ഫോൺ വേണം.എന്റെ കൂടെയുള്ള എല്ലാ കുട്ടികളുടെയും കൈയ്യിൽ ഫോണുണ്ട്‌!!ഞാൻ റ്റ്യൂഷൻ കഴിഞ്ഞ് വളരെ നേരം വൈകിയല്ലെ വരുന്നത്?അപ്പോൾ എന്റെ കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായാൽ അതെനിക്കൊരു സേഫ്റ്റുയാകില്ലേ?’

മകന്റെ അഭ്യർഥന തികച്ചും ഒരു ന്യായമായ അവകാശമായി ജോണിന് തോന്നി.രണ്ട് ദിവസത്തിനകം അയാൾ മകന് നല്ല ഒന്നാന്തരം മൊബൈൽ ഫോൺ തന്നെ വേടിച്ച് കൊടുത്തു.ഒന്നാന്തരം മൊബൈൽ ഫോൺ എന്ന് പറയുമ്പോൾ കാമറയും,ബ്ലൂടൂത്തും,MP3യും,ഇന്റെർനെറ്റും ഉള്ള മൊബൈൽ ഫോൺ!!!എന്തൊക്കെ വേടിച്ച് കൊടുത്താലും ജോണിന്റെയും ലീനയുടെയും ഒരു നോട്ടം നിർമ്മലിന്റെ മേൽ ഉണ്ടായിരുന്നു.

നാളുകൾ കടന്ന് പോയി…സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ട് വരുന്നത് വിലക്കിയിട്ടുണ്ടെങ്കിലും നിർമ്മൽ ആരുമറിയാതെ മൊബൈൽ എല്ലാ ദിവസവും ബാഗിലിട്ട് കൊണ്ട് പോകുമായിരുന്നു.ഒരു ദിവസം നിർമ്മലും അവന്റെ കൂട്ടുകാരും സ്ക്കൂളിലെ മൂത്രപ്പുരയിൽ നിന്ന് മൊബൈലിൽ എന്തൊ നോക്കി ചിരിക്കുന്നത് ഹെഡ്മാസ്റ്റർ തന്റെ ഓഫീസിലെ ടി വി യിൽ കണ്ടു.സ്കൂളിലെ അച്ചടക്ക പരിശീലനത്തിന്റെ ഭാഗമായി മാനേജ്മന്റ് സ്കൂളിലെ ഒട്ട്മിക്ക സ്ഥലങ്ങളിലും കാമറ രക്ഷിതാക്കളുടെ അറിവോട് കൂടി സ്ഥപിച്ചിരുന്നു.അങ്ങിനെയാണ് ഒരു കാമറ നിർമ്മലിന്റെയും കൂട്ടുകാരുടെയും ചിത്രം പകർത്തിയെടുത്തത്.എന്താണ് കുട്ടുകൾ മൊബൈലിൽ പരിശോധിക്കുന്നത് എന്ന് ഹെഡ്മാസ്റ്റർക്ക് വ്യക്തമായില്ല.പെട്ടന്ന് തന്നെ നിർമ്മലിനെയും കൂട്ടുകാരെയും ഹെഡ്മാസ്റ്റർ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. ഹെഡ്മാസ്റ്റർ നിർമ്മലിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ച് വാങ്ങി എല്ലാം പരിശോധിച്ചു.ചില അശ്ലീല വീഡിയൊ ആണ് കുട്ടികൽ കണ്ടതെന്ന് ഹെഡ്മാസ്റ്റർക്ക് മനസ്സിലായി.മാത്രമല്ല ആ വീഡിയോയിൽ ഉള്ള ആളുകളെ ഹെഡ്മാസ്റ്റർക്ക് മനസ്സിലാവുകയും ചെയ്തു. പെട്ടന്ന് തന്നെ അദ്ദേഹം ജോണിനെയും ലീനയെയും ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തി.അടിയന്തിരമായി സ്കൂളിലേയ്ക്ക് വിളിപ്പിച്ചപ്പോൾ ജോൺ ഒന്ന് പരിഭ്രമിച്ചു.ഓഫീസിന് പുറത്ത് നിൽ‌പ്പുണ്ടായിരുന്ന പ്യൂൺ കേശവേട്ടനോട് ജോൺ കാര്യം തിരക്കി.

‘കേശവേട്ടാ..എന്താ പ്രശ്നം..എന്റെ മോന് എന്താ പറ്റിയേ..?’

കേശവേട്ടൻ മറുപടി പറഞ്ഞു
‘ഹേയ്…പേടിക്കാനൊന്നുമില്ല…കുഞ്ഞ് ഫോൺ ക്ലാസ്സിൽ കൊണ്ട് വന്നതിനാ ഈ കാണുന്ന പൊല്ലാപ്പൊക്കെ…’
കേശവേട്ടന്റെ മറുപടി കേട്ടപ്പോൾ ജോണിനും ലീനയ്ക്കും ആശ്വാസമായി.അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല.
കസേരയിലിരിക്കും നേരം ജോൺ നിർമ്മലിനെ നോക്കി.അവനും കൂട്ടുകാരും മുഖം താഴ്ത്തി നിൽക്കുകയാണ്. ഹെഡ്മാസ്റ്റർ ജോണിനെയും ലീനയെയും നോക്കി ചോദിച്ചു.

‘നിങ്ങൾ എന്തിനാണ് ഈ ഫോൺ കുട്ടിയ്ക്ക് വാങ്ങി കൊടുത്തത്?അതും ഈ പ്രായത്തിലുള്ള കുട്ടിയ്ക്ക്!!!!????‘

ജോൺ അതിനെ ന്യായീകരിച്ച് പല കാരണങ്ങളും നിരത്തി,ട്യൂഷൻ,ട്യൂഷൻ കഴിഞ്ഞ് വരുന്ന നേരം,മകന്റെ സേഫ്റ്റി…അങ്ങിനെ എല്ലാം…

എല്ലാം കേട്ട് കഴിഞ്ഞ് ഹെഡ്മാസ്റ്റർ പറഞ്ഞു

‘ജോണേ…എനിക്ക് താങ്കളെ അറിയാം…താങ്കൾ ഈ പറയുന്ന കാര്യങ്ങൾ താങ്കളുടെ മാത്രമല്ല സമൂഹത്തിൽ ഇപ്പോൾ ജീവിക്കുന്ന ഭൂരിഭാഗം മാതാപിതാക്കളുടെയും വിഡ്ഡിത്തരം തന്നെയാണ്.ഇപ്പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കാനാകില്ല…ഒരു തരത്തിലും….മക്കൾക്ക് ഫോൺ ആവശ്യമില്ല എന്ന നിലപാടാണ് എന്റേത്…ഒരു പക്ഷേ അതെന്റെ പഴഞ്ചൻ മൻസ്സുകൊണ്ടാകാം.മൊബൈലിന്റെ അത്രയും ആവശ്യം വന്നാൽ എന്തിനാണ് കാമറ ഫോൺ?‘

ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് ഹെഡ്മാസ്റ്റർ തുടർന്നു.

‘ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന നേരം അവരോട് പറയാറുണ്ട്,ആയിരം വട്ടം വായിച്ച് പഠിക്കുന്നതിനേക്കാളും നല്ലത് ഒരു വട്ടം എഴുതി പഠിക്കുന്നതാണെന്ന പരമാർത്ഥം.അത് കൊണ്ട് ഞാൻ നിങ്ങളെ ഉപദേശിക്കുന്നില്ല.ഒരു പക്ഷേ ഈ മൊബൈൽ ഫോണിലെ വീഡിയോ രംഗം നിങ്ങൾക്ക് എല്ലാം പറഞ്ഞ് പഠിപ്പിച്ച് തരും.‘

ഇതും പറഞ്ഞ് ഹെഡ്മാസ്റ്റർ ജോണിന് ഫോൺ നീട്ടി.

ജോണും ലീനയും കൂടി ആ വീഡിയൊ രംഗം നോക്കുകയാണ്…രാത്രിയിൽ ചാരിയിട്ടിരിക്കുന്ന വാതിൽ തുറന്ന് കാമറ എത്തിച്ചേരുന്നത് രണ്ട് നഗ്ന ശരീരത്തിലാണ്.പരിപൂർണ്ണ നഗ്നരായിക്കിടക്കുന്ന രണ്ട് പേർ..ഒരു പുരുഷനും സ്ത്രീയും!!!ആ നഗ്ന ശരീരങ്ങളെ കൊത്തിപ്പറിച്ച് കൊണ്ട് കാമറ അവസാനം ആ സ്ത്രീയുടെയും പുരുഷന്റെയും മുഖത്തെത്തി.
ആ മുഖങ്ങൾ കണ്ട നേരം ഞെട്ടിത്തരിച്ചിരുന്നു പോയി ജോണും ലീനയും.തന്റെയും തന്റെ ഭാര്യയുടെയും നഗ്ന ചിത്രങ്ങൾ തങ്ങളുടെ പൊന്നോമന പുത്രൻ അവന്റെ മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സത്യം…..അതവർക്ക് താങ്ങാതുന്നതിലും അപ്പുറമായിരുന്നു.തന്റെ മകൻ ഒരു വാൾ കൊണ്ട് തങ്ങളെ വെട്ടിനുറുക്കുന്നതു പോലെ തോന്നി അവർക്ക് ആ സമയം.അവർ ആ ഷോക്കിൽ ഇരിക്കുന്ന സമയം ഹെഡ്മാസ്റ്റർ എഴുന്നേറ്റ് വന്ന് ജോണിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

‘പോട്ടെ ജോണേ…തെറ്റ്കാർ നീയും നിന്റെ ഭാര്യയും ആണ്.നിർമ്മൽ…ഇതവന്റെ അറിവില്ലാത്ത് പ്രായമാണ്.തെറ്റുകളെല്ലാം നമുക്ക് തിരുത്താൻ കഴിയും.അത് തിരുത്തുവാനുള്ള മനസ്സ് നിനക്കുണ്ടാകണം….അതിനുള്ള ശക്തിയും,സ്നേഹവും,വിവേകവും ദൈവം നിനക്ക് തരട്ടെ..’
തിരിഞ്ഞ് ഹെഡ്മാസ്റ്റർ നിർമ്മലിനോട് ചോദിച്ചു
‘നീ ഇത് വേറെ ആർക്കെങ്കിലും അയച്ച് കൊടുക്കുകയോ..കാണാൻ കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?’
നിർമ്മൽ അപ്പോഴും തല കുമ്പിട്ട് നിൽക്കുകയായിരുന്നു.അവസാനം നിർമ്മലിനെ കൂട്ടി മാതാപിതാക്കൾ അവിടെ നിന്ന് പോയി. ഹെഡ്മാസ്റ്റർ മനസ്സിൽ പറഞ്ഞു

“ചില തെറ്റുകൾ നമുക്ക തിരുത്താൻ കഴിയുകയില്ല”

ആ നേരം ആ വീഡിയോ മൊബൈലിൽ നിന്ന് മൊബൈലിലേയ്ക്കും,കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേയ്ക്കും അതിവേഗം സഞ്ചരിക്കുകയായിരുന്നു.

15 comments:

  1. പ്രിയ കൂട്ടുകാരേ...നിങ്ങൾക്ക് ഈ കഥ വായിച്ച് ആദ്യം തന്നെ അസംഭവ്യം എന്നാണ് പറയാൻ തോന്നുന്നതെങ്കിൽ,വേദനയോട് കൂടി ഞാൻ പറയട്ടെ..ഇത് എറണാകുളം ജില്ലയിലെ ഒരു സ്കൂളിൽ സംഭവിച്ച ഒരു കഥയാണ്.വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..?

    ReplyDelete
  2. നന്നായി. ന്നാലും തൂവലുകള്‍ ഒന്നുകൂടി തുടച്ചു മിനുക്കില്ലേ?

    ReplyDelete
  3. കൂതറ:നന്ദി
    ജയരാജ്:നന്ദി..വീണ്ടും വരണേ..
    വെഞ്ഞാറന്:നന്ദി.തീർച്ചയായും ഞാൻ ശ്രമിക്കാം.

    ReplyDelete
  4. നെട്ടലോടെയാണ് വായിച്ചു തീര്‍ത്തത് . ലേബല്‍ കഥ എന്നു കണ്ടപ്പോല്‍ ആശ്വസിച്ചു പക്ഷെ നടന്ന സംഭവം എന്ന് പറഞ്ഞപ്പോള്‍ എന്തോ,,, ഒരു ,,!!!

    ReplyDelete
  5. വായിച്ചപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി
    ഇത് നടന്ന സംഭവം തന്നെ ആണോ..?
    ആ ഹെഡ്മാസ്റ്റെര്‍ പറഞ്ഞ വാചകങ്ങള്‍ ശരിക്കും അര്‍ത്ഥവത്താകുന്നു.

    ReplyDelete
  6. ഇത് നടന്ന സംഭവം തന്നെ ആണോ..?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഇതുപോലൊരു ഒരു 'കഥ' ഒരു ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. അതില്‍ മൊബൈല്‍ ല്‍ ആരോ അയച്ചു തന്ന തന്റെ തന്നെ നഗ്നഫോട്ടോ കണ്ടു കുട്ടി ആത്മഹത്യ ചെയ്യുന്നതായിരുന്നു പ്രമേയം...പക്ഷെ അത് കഥയായിരുന്നു... ഇത് നടന്ന സംഭവം ആണെങ്കില്‍ വേദനാജനകം തന്നെ......

    ReplyDelete
  9. ഹംസ,സിനു,ഒഴുക്കാൻ,shimi:ഞാൻ ഈ വാർത്ത കേട്ടതും ഞെട്ടലോടെ തന്നെയാണ്.എന്റെ കൂടെ താമസിക്കുന്ന ഒരു കൂട്ടുകാരൻ പറഞ്ഞ സംഭവമാണിത്.അദ്ദേഹത്തിന്റെ മകൻ പഠിക്കുന്ന സ്ക്കൂളിൽ നടന്ന സംഭവമാ‍ണിത്.എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് ആ കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആലോചനകളാണ്.നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ..ആ കുട്ടിയ്ക്ക് തന്റെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരാൻ സാധിക്കുമോ?ആ മാതാപിതാക്കൾക്ക് സമൂഹത്തിൽ ഉണ്ടായ നാണക്കേടിന് പകരം വയ്ക്കാൻ അവന്റെ കൈയ്യിൽ എന്തുണ്ട്?
    അവസാനം ഈ കഥയിൽ ഹെഡ്മാസ്റ്റർ പറഞ്ഞത് പോലെ എല്ലാം നേരെയക്കിയെടുക്കാൻ അവന്റെ മാതാപിതാക്കൾക്ക് ദൈവം ശക്തി നൽകട്ടെ...

    ReplyDelete
  10. ഹാഷിമേ ആയോ അല്ല അയ്യോ....അത്രേം മതി. പിന്നെ തൂവലാനേ ഇത്‌ ഇത്തിരി കടന്ന കയ്യായിപോയി ആരായാലും. കുട്ടിയുടെ തെറ്റു തന്നെ. മാതാപിതാക്കൾ അതിനുള്ള അവസരം ഒരുക്കുന്നതും അവരുടെ ഭാഗത്തുനിന്നുള്ള തെറ്റല്ലേ എന്ന ചോദ്യം ന്യായം....മൊബെയിൽ മുതലായ സാധനങ്ങൾ ഇത്ര ചെറുപ്പത്തിലേ വല്ല ആവശ്യവും ഉണ്ടോ....എന്തായാലും സംഭവിച്ചത്‌ സംഭവിച്ചു. ഇനി അത്‌ അറിഞ്ഞ്‌ തിരുത്താനുള്ള പരിപാടികൾ നോക്കുക..അത്ര തന്നെ.

    ReplyDelete
  11. ചില പച്ചയായ സത്യങൾ......പുതുമ നിറഞ ലോകത്തിന്റെ യതാർത സത്യങൽ...............

    ReplyDelete
  12. എറക്കാടാ:കൂടിപ്പൊയി എന്ന് എനിക്ക് തോന്നുന്നില്ല,കാരണം ആൾക്കാർക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങല്യ്ക്ക് ഇടാം.പക്ഷേ ചങ്ങല്യ്ക്ക് ഭ്രാന്ത് പിടിച്ചാലോ..!!?
    മഞ്ഞുതുള്ളി:സത്യങ്ങൾ ഇഷ്ടപ്പെട്ടതിൽ സന്തോഷം..

    ReplyDelete
  13. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവസാനം ഊഹിച്ചു, ഒട്ടും പുതുമയില്ലാത്ത പ്രമേയം എന്ന് മനസ്സില്‍ തോന്നുകയും ചെയ്തു.

    പക്ഷേ, ഇത് സംഭവിച്ച കാര്യമാണെങ്കില്‍...

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...